അന്ന് മേരി കോം പരിഹസിച്ച് ചോദിച്ചു, ഇന്ന് രാജ്യം മുഴുവൻ അഭിമാനത്തോടെ ചോദിക്കുന്നു - ആരാണ് ഈ നിഖാത് സരീൻ?

തുർക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിൽ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഈ ഹൈദരാബാദുകാരി വാർത്തകളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. മേരി കോമിനെതിരായ പോരാട്ടത്തിലൂടെയാണ് അന്ന് നിഖാത് വാർത്തകളിൽ നിറഞ്ഞതെങ്കിൽ നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് സ്വർണ നേട്ടം കൊണ്ടുവന്നാണ് ഇപ്പോൾ താരമായിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 20, 2022, 01:55 PM IST
  • ദേശീയ ട്രയൽസിൽ മേരി കോമിനെയും ഉൾപ്പെടുത്തണം എന്നായിരുന്നു സരീൻ കായിക മന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
  • മേരി കോമിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താൻ ബോക്സിങ്ങിൽ മുന്നേറിയതെന്നും എന്നാൽ മേരിക്ക് വേണ്ടി നിയമം മാറ്റുന്നത് ശരിയല്ലെന്നും സരീൻ കത്തിലെഴുതിയിരുന്നു.
  • നേരത്തേ ലോക ചാംപ്യൻഷിപ്പിനുള്ള ട്രയൽസിൽ നിന്നും ഫെഡറേഷൻ മേരി കോമിന് വിടുതൽ നൽകിയിരുന്നു.
അന്ന് മേരി കോം പരിഹസിച്ച് ചോദിച്ചു, ഇന്ന് രാജ്യം മുഴുവൻ അഭിമാനത്തോടെ ചോദിക്കുന്നു - ആരാണ് ഈ നിഖാത് സരീൻ?

ഇസ്താംബൂള്‍: ബോക്സിം​ഗിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം നിഖാത് സരീൻ. തുര്‍ക്കിയില്‍ നടന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ തായ്‌ലന്‍ഡിന്‍റെ ജുറ്റ്മാസ് ജിറ്റ്പോങിനെ ഇടിച്ചിട്ടാണ് നിഖാത് സരീന്‍ സ്വര്‍ണം നേടിയത്. വ്യക്തമായ ആധിപത്യത്തോടൊണ് സരീൻ ഈ നേട്ടം സ്വന്തമാക്കിയത്. ലോക ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് സരീന്‍.

ബോക്സിം​ഗിൽ നിഖാത് സ്വർണം നേടിയപ്പോൾ ഉയർന്ന് വരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് ഈ നിഖാത് സരീൻ? ഇന്ത്യൻ കായിക ലോകം അടുത്ത് കാലത്ത് കേട്ട ഏറ്റവും പ്രശസ്തമായ ഒരു ചോദ്യമായിരുന്നു ഇത്. ഈ ചോദ്യം ചോദിച്ചതോ ബോക്സിങ് ഇതിഹാസ താരം മേരി കോമും. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് മേരി കോ ഈ ചോദ്യം ചോദിച്ചത്. തന്നെ ചോ​ദ്യം ചെയ്ത യുവതാരത്തോടുള്ള പുച്ഛമായിരുന്നു അന്ന് മേരി കോമിന്റെ ആ ചോദ്യങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യം മുഴുവൻ ഈ ചോദ്യം ആവർത്തിക്കുകയാണ്. വിസ്മയത്തോടെ, ആദരവോടെ, അഭിമാനത്തോടെ -  ആരാണ് ഈ നിഖാത് സരീൻ? 

തുർക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിൽ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഈ ഹൈദരാബാദുകാരി വാർത്തകളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. മേരി കോമിനെതിരായ പോരാട്ടത്തിലൂടെയാണ് അന്ന് നിഖാത് വാർത്തകളിൽ നിറഞ്ഞതെങ്കിൽ നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് സ്വർണ നേട്ടം കൊണ്ടുവന്നാണ് ഇപ്പോൾ താരമായിരിക്കുന്നത്. 

Also Read: AFC Cup 2022 : മോഹൻ ബാഗാനെ തകർത്ത് ഗോകുലം കേരള എഫ്സിയുടെ എ എഫ് സി കപ്പ് അരങ്ങേറ്റം

2002ൽ മേരികോം തുടക്കമിട്ട ഇന്ത്യൻ ഇടി വിപ്ലവത്തിന്റെ പിന്തുടർച്ചക്കാരിയായിരിക്കുകയാണ് ഈ സ്വർണ നേട്ടത്തോടെ നിഖാത് സരീൻ. മേരി കോം ആറ് തവണയാണ് ലോക ചാംപ്യനായത്. കൂടാതെ സരിതാ ദേവിയും ആർ.എൽ.ജെന്നിയും മലയാളി താരം കെ.സി.ലേഖയുമാണ് മുൻപ് ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള വനിതാ താരങ്ങൾ. ഇത്തവണ പ്രധാന ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്നില്ലെന്ന് മേരി കോം തീരുമാനിച്ചതോടെയാണ് നിഖാത് സരീന് അവസരമൊരുങ്ങിയത്. മേരിയുടെ പിൻമാറ്റത്തോടെ ലഭിച്ച അവസരം കൃത്യമായി മുതലെടുത്താണ് ഇസ്തംബുളിൽ നിഖാത് സരീൻ ഇടിമുഴക്കം തീർത്തത്. 

ആരാണ് ഈ നിഖാത് സരീൻ? - ആ ചോദ്യത്തിന് പിന്നിൽ

ചൈനയിൽ ടോക്കിയോ ഒളിംപിക് യോഗ്യതാ ചാംപ്യൻഷിപ്പിന് അയയ്ക്കുന്ന മത്സരാർഥികളെ സംബന്ധിച്ചുള്ള പ്രശ്നമായിരുന്നു ആ വിവാദങ്ങൾക്ക് വഴിവെച്ചത്. ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആദ്യം പറഞ്ഞത് പ്രകാരം ടോക്കിയോ ഒളിംപിക്സിന് മുന്നോടിയായി റഷ്യയിൽ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടുന്ന താരങ്ങളെ മാത്രമേ തൊട്ടടുത്ത വർഷം ചൈനയിൽ ഒളിംപിക് യോഗ്യതാ ചാംപ്യൻഷിപ്പിന് അയയ്ക്കൂ. എന്നാൽ ലോക ബോക്സിങ്ങിൽ 51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ മേരി കോമിന് വെങ്കല മെഡലാണ് ലഭിച്ചത്. പക്ഷേ മേരിയെ ഒളിംപിക് യോഗ്യതയ്ക്ക് അയയ്ക്കാൻ ഫെഡറേഷൻ തീരുമാനമെടുക്കുകയായിരുന്നു.

ഫെഡറേഷന്റെ ഈ തീരുമാനത്തോടെ ഇതേ വിഭാഗത്തിലുള്ള സരീൻ അടക്കമുള്ള താരങ്ങളുടെ സാധ്യത മേരിയുടെ യോഗ്യത ആശ്രയിച്ചായി. മേരി യോഗ്യത നേടിയില്ലെങ്കിൽ മാത്രമെ മറ്റ് താരങ്ങൾക്ക് ദേശീയ ട്രയൽസിൽ ജയിച്ച് ഒളിംപിക്സിന് പോകാനാകൂ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. ലോക ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ മേരിയെ ടോക്കിയോ ഒളിംപിക്സ് യോഗ്യതാ ചാംപ്യൻഷിപ്പിന് അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ നിഖാത്, കായിക മന്ത്രി കിരൺ റിജിജുവിന് കത്തെഴുതിയതോടെ സംഭവം വിവാദമായി.

ദേശീയ ട്രയൽസിൽ മേരി കോമിനെയും ഉൾപ്പെടുത്തണം എന്നായിരുന്നു സരീൻ കായിക മന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. മേരി കോമിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താൻ ബോക്സിങ്ങിൽ മുന്നേറിയതെന്നും എന്നാൽ മേരിക്ക് വേണ്ടി നിയമം മാറ്റുന്നത് ശരിയല്ലെന്നും സരീൻ കത്തിലെഴുതിയിരുന്നു. നേരത്തേ ലോക ചാംപ്യൻഷിപ്പിനുള്ള ട്രയൽസിൽ നിന്നും ഫെഡറേഷൻ മേരി കോമിന് വിടുതൽ നൽകിയിരുന്നു. അന്ന് നിഖാതിനെ ഷൂട്ടിങ്ങിലെ ഒളിംപിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര അനുകൂലിച്ചിരുന്നു.  

എന്നാൽ വിവാദത്തിൽ നേരിട്ട് ഇടപെടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെയും താരങ്ങളുടെയും താൽപര്യവും നീതിയും പരിഗണിച്ച് തീരുമാനമെടുക്കാൻ ഫെഡറേഷനോട് ആവശ്യപ്പെടും എന്നായിരുന്നു അന്ന് കായിക മന്ത്രിയുടെ ട്വീറ്റ്. തുടർന്ന് ട്രയൽസ് നടത്താൻ തീരുമാനമായി. ബോക്സിങ് റിങ്ങിനു പുറത്ത് തന്നെ വെല്ലുവിളിച്ച നിഖാത് സരീനെ തോൽപിച്ച് ദേശീയ ട്രയൽസിൽ മേരി കോം ജയം സ്വന്തമാക്കി. അന്ന് സരീനെ 9–1ന് തോൽപിച്ചാണ് മേരി കോം ടോക്കിയോ ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയത്.

 

Trending News