IPL 2023: പ്ലേ ഓഫ് സാധ്യത ശക്തമാക്കാന്‍ ഗുജറാത്ത്; ഡല്‍ഹിയ്ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം

DC vs GT predicted 11: സീസണിൽ ഇനി അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫ് സ്വപ്നം കാണാൻ സാധിക്കൂ. 

Written by - Zee Malayalam News Desk | Last Updated : May 2, 2023, 05:55 PM IST
  • നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചാണ് ഗുജറാത്ത് ഇന്ന് ഇറങ്ങുന്നത്.
  • ഡല്‍ഹിയാകട്ടെ അവസാനത്തെ 8 മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ടു.
IPL 2023: പ്ലേ ഓഫ് സാധ്യത ശക്തമാക്കാന്‍ ഗുജറാത്ത്; ഡല്‍ഹിയ്ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മികച്ച ഫോമിലുള്ള ഗുജറാത്തിന് ഇന്നത്തെ മത്സരം വിജയിച്ചാല്‍ പ്ലേ ഓഫ് സാധ്യത ശക്തമാക്കി നിലനിര്‍ത്താന്‍ സാധിക്കും. മറുഭാഗത്ത്, പ്ലേ ഓഫ് ഏറെക്കുറെ വിദൂര സ്വപ്‌നമായി മാറിയ ഡല്‍ഹിയ്ക്ക് ഇന്ന് മുഖം രക്ഷിക്കാന്‍ വിജയം അനിവാര്യമാണ്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചാണ് ഗുജറാത്ത് ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് ഡല്‍ഹിയാകട്ടെ അവസാനത്തെ 8 മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ടു. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ഡല്‍ഹിക്ക് ഇനി പ്ലേ ഓഫ് സാധ്യതയുള്ളൂ. നിലവിലെ ഫോം കണക്കിലെടുത്താല്‍ അതിനുള്ള സാധ്യത വളരെ വിരളമാണ്. 

ALSO READ: കൊടുത്താൽ തിരിച്ചും കിട്ടുമെന്ന് ഓർമ്മിപ്പിച്ച് കോഹ്ലി; ഡ്രസിംഗ് റൂം വീഡിയോ വൈറൽ

പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവരുടെ മോശം ഫോമാണ് ഡല്‍ഹിക്ക് തലവേദനയാകുന്നത്. ഇതോടെ ഓപ്പണറായി ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഫില്‍ സാള്‍ട്ടിനെ പരീക്ഷിക്കുകയാണ് ഡല്‍ഹി. മധ്യനിരയില്‍ മിച്ചല്‍ മാര്‍ഷും അക്‌സര്‍ പട്ടേലും ഫോമിലാണെങ്കിലും ഫലമുണ്ടാകുന്നില്ല. 

മറുഭാഗത്ത്, കഴിഞ്ഞ സീസണിലേതിന് സമാനമായി ഈ സീസണിലും മികച്ച പ്രകടനമാണ് ഗുജറാത്ത് പുറത്തെടുക്കുന്നത്. ശുഭ്മാന്‍ ഗില്‍, ജോഷ് ലിറ്റില്‍, നൂര്‍ അഹമ്മദ് എന്നീ യുവതാരങ്ങള്‍ ടീമിന് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ട്. ഡേവിഡ് മില്ലര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷാമി, രാഹുല്‍ തെവാതിയ, വിജയ് ശങ്കര്‍ തുടങ്ങിയവരെല്ലാം സാഹചര്യം മനസിലാക്കി മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഗുജറാത്തിന്റെ കരുത്ത്. 

സാധ്യതാ ടീം

ഗുജറാത്ത് ടൈറ്റന്‍സ് : ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (WK) / സായ് സുദര്‍ശന്‍, അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ (C), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, ജോഷ് ലിറ്റില്‍, മോഹിത് ശര്‍മ്മ, മുഹമ്മദ് ഷാമി

ഡല്‍ഹി ക്യാപിറ്റല്‍സ് : ഡേവിഡ് വാര്‍ണര്‍ (C), ഫില്‍ സാള്‍ട്ട് (WK), മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, സര്‍ഫറാസ് ഖാന്‍ / പൃഥ്വി ഷാ, പ്രിയം ഗാര്‍ഗ്, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, ആന്റിച്ച് നോര്‍ച്ചെ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News