IPL 2023: ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ; കൊൽക്കത്തയ്ക്ക് ഇന്ന് ജീവൻ മരണ പോരാട്ടം

CSK vs KKR predicted 11: ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താകും. 

Written by - Zee Malayalam News Desk | Last Updated : May 14, 2023, 12:51 PM IST
  • എം എ ചിദംബരം സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • പോയിന്റ് പട്ടികയിൽ 15 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്താണ്.
  • 12 കളികളിൽ 5 വിജയവും 7 തോൽവിയുമായി കൊൽക്കത്ത 8-ാം സ്ഥാനത്താണ്.
IPL 2023: ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ; കൊൽക്കത്തയ്ക്ക് ഇന്ന് ജീവൻ മരണ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കൊൽക്കത്തയും കച്ചമുറുക്കുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

12 കളികളിൽ നിന്ന് 7 വിജയങ്ങളും 4 പരാജയങ്ങളും അക്കൗണ്ടിലുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ലക്‌നൗ സൂപ്പർ ജയന്റ്‌സിന് എതിരെ നടന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ചെന്നൈ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മറുഭാഗത്ത്, 12 കളികളിൽ 5 വിജയവും 7 തോൽവിയുമായി കൊൽക്കത്ത 8-ാം സ്ഥാനത്താണ്. പ്ലേ ഓഫിൽ എത്താനുള്ള വിദൂര സാധ്യതയെങ്കിലും നിലനിർത്തണമെങ്കിൽ കൊൽക്കത്തയ്ക്ക് ഇന്ന് ജയിച്ചേ തീരൂ. 

ALSO READ: 'കെജിഎഫി'നെ പിടിച്ചുകെട്ടാൻ സഞ്ജു, ബെംഗളൂരുവിന് നിർണായകം; ഇന്ന് എന്തും സംഭവിക്കാം!

രാജസ്ഥാൻ റോയൽസിനോട് പരാജയം ഏറ്റുവാങ്ങിയാണ് കൊൽക്കത്ത ഇന്ന് ചെന്നൈയ്ക്ക് എതിരെ ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെയും ഡൽഹി ക്യാപിറ്റൽസിനെയും പരാജയപ്പെടുത്തിയാണ് ചെന്നൈയുടെ വരവ്. ചെന്നൈ നിരയിൽ ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സ് തിരികെ എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ചെന്നൈയ്ക്കാണ് മേൽക്കൈ. ഇതുവരെ 27 തവണയാണ് ചെന്നൈയും കൊൽക്കത്തയും ഏറ്റുമുട്ടിയത്. ഇതിൽ 18 തവണയും വിജയിച്ചത് ചെന്നൈയായിരുന്നു. 9 തവണ മാത്രമാണ് കൊൽക്കത്തയ്ക്ക് ജയിക്കാനായത്.  

സാധ്യതാ ടീം 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യതാ ഇലവൻ:  ജേസൺ റോയ്, റഹ്മാനുള്ള ഗുർബാസ് (WK), വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (c), ആന്ദ്രെ റസൽ, റിങ്കു സിംഗ്, ശാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ഹർഷിത് റാണ / ഉമേഷ് ഉദവ്, സുയാഷ് ശർമ്മ, വരുൺ സിവി (ഇംപാക്ട് സബ്: അനുകുൽ റോയ്)

ചെന്നൈ സൂപ്പർ കിംഗ്‌സ് സാധ്യതാ ഇലവൻ: റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (C & WK), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ, മതീശ പതിരണ (ഇംപാക്ട് സബ്: അമ്പാട്ടി റായിഡു)

ഫുൾ സ്ക്വാഡ്

ചെന്നൈ സൂപ്പർ കിംഗ്‌സ് : റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (w/c), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ, മതീശ പതിരണ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്. സാന്റ്‌നർ, സിസന്ദ മഗല, ബെൻ സ്‌റ്റോക്‌സ്, അജയ് ജാദവ് മണ്ഡൽ, സുബ്രംശു സേനാപതി, പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, ആർ എസ് ഹംഗാർഗെക്കർ, ആകാശ് സിംഗ്, ഭഗത് വർമ്മ, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുർബാസ് (w), ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (C), ആന്ദ്രെ റസൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, സുയാഷ് ശർമ്മ, വൈഭവ് അറോറ, എൻ ജഗദീശൻ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, കുൽവന്ത് ഖെജ്‌റോലിയ, ടിം സൗത്തി, മൻദീപ് സിംഗ്, ജോൺസൺ ചാൾസ്, ഡേവിഡ് വീസ്, ആര്യ ദേശായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News