ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ എട്ട് പോയിന്റുമായി സണ്‍റൈസേഴ്സ് നാലാം സ്ഥാനത്തേക്കുയർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 151 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴ് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു.
ലിയാം ലിവിംഗ്സ്റ്റണിന്‍റെ ഒറ്റയ്ക്കുള്ള പോരാട്ടമാണ് പഞ്ചാബിന്‍റെ സ്കോർ 150 കടത്തിയത്. 33 പന്തിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം ലിവിംഗ്സ്റ്റൺ 60 റൺസ് അടിച്ചുകൂട്ടി. പരിക്കേറ്റ മായങ്ക് അഗർവാളിന് പകരം ശിഖർ ധവാനാണ് പഞ്ചാബിനെ നയിച്ചത്. 61 റണ്‍സെടുക്കുന്നതിനിടെ ആദ്യ നാല് വിക്കറ്റുകള്‍ നഷ്ടമായി. 11 പന്തുകളില്‍ എട്ട് റണ്‍സ് നേടിയ ധവാനെ ജാന്‍സൻ മടക്കി. അഞ്ചാം ഓവറില്‍ പ്രഭ്സിമ്രാന്‍ സിംഗിനെ നടരാജന്‍ തിരിച്ചയച്ചു. പഞ്ചാബ് സ്കോർ 48ൽ നിൽക്കുമ്പോൾ ബെയർസ്ട്രായും പുറത്തായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ലിയാം ലിവിംഗ്സ്റ്റണും ഷാറൂഖ് ഖാനും ചേർന്നാണ് 151 എന്ന സ്കോറിലേക്കെത്തിച്ചത്. ഫാസ്റ്റ് ബൗളർ ഉമ്രാന്‍ മാലിക്കിന്‍റെ അവസാന ഓവറില്‍ പഞ്ചാബിന് അവസാന നാല് വിക്കറ്റുകൾ നഷ്ടമായി. 28 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ഉമ്രാന്‍ മാലിക്കാണ് കളിയിലെ താരം.
ALSO READ: IPL 2022: CSK vs GT: പോയിന്‍റ് പട്ടികയിൽ തലയുയർത്തി ടൈറ്റൻസ്; വിജയവഴിയിലെത്താനാകാതെ സൂപ്പർ കിംഗ്സ്
മറുപടി ബാറ്റിംഗിനിറങ്ങിയ സൺ റൈസേഴ്സിന്റെ അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാതി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍ എന്നിവർ ക്രീസിൽ താളം കണ്ടെത്തിയപ്പോൾ വിജയലക്ഷ്യം മറികടന്നു. 27 പന്തില്‍ 41 റൺസെടുത്ത എയ്ദന്‍ മാര്‍ക്രമും 30 പന്തില്‍ 35 റൺസെടുത്ത നിക്കോളാസ് പുരാനും പുറത്താകാതെ നിന്നു. 22 പന്തില്‍ 34 റണ്ണെടുത്ത രാഹുല്‍ ത്രിപാഠിയും 25 പന്തില്‍ 31 റണ്ണെടുത്ത അഭിഷേക് ശര്‍മയും ഹൈദരാബാദ് ബാറ്റിംഗ് നിരയിലെ കരുത്തരായി.
READ: @SunRisers continued their brilliant run of form & registered their fourth successive win, beating #PBKS - by @mihirlee_58
Here's the match report #TATAIPL | #PBKSvSRHhttps://t.co/iaK2E7xofZ pic.twitter.com/l5GmoapkeR
— IndianPremierLeague (@IPL) April 17, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...