IPL 2022 Schedule: ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും വലിയ കാത്തിരിപ്പിന് വിരാമം, ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ  ഏറെ നാളായുള്ള  കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്  BCCI ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 08:02 PM IST
  • BCCI IPL 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
  • ഈ വർഷം രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ലീഗ് സംഘടിപ്പിക്കുന്നത്.
  • ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടാവുക.
IPL 2022 Schedule: ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും വലിയ കാത്തിരിപ്പിന് വിരാമം, ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

IPL 2022: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ  ഏറെ നാളായുള്ള  കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്  BCCI ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ  15ാം സീസണാണ് നടക്കാന്‍ പോകുന്നത്. BCCI പുറത്തുവിട്ട  മത്സരക്രമം അനുസരിച്ച്  ഈ  മാസം, അതായത് മാര്‍ച്ച്‌ 26ന് മത്സരങ്ങള്‍  ആരംഭിക്കും.  ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാങ്കഡെ  സ്റ്റേഡിയത്തിലാണ്  ഉദ്ഘാടന മത്സരം അരങ്ങേറുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.  അതേ സമയം, ഐപിഎൽ 2022 ലെ അവസാന മത്സരവും വാങ്കഡെയിൽ നടക്കും, മത്സരത്തില്‍  പഞ്ചാബ് കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. 

മുംബൈയിലെയും പൂനെയിലെയും നാല് അന്താരാഷ്ട്ര നിലവാരമുള്ള വേദികളിലായിരിയ്ക്കും മത്സരങ്ങള്‍ നടക്കുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്.  രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍  ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും നടക്കുക. 

ഈ വർഷം രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ലീഗ് സംഘടിപ്പിക്കുന്നത്, അതിനാൽ ഇത് കാണാൻ കൂടുതൽ രസകരമായിരിക്കും. കൂടാതെ, ആദ്യ മത്സരത്തിൽ ഇത്തവണ മികച്ച രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. 

Also Read: റാഷിദ് ഖാൻ മുതൽ ടിം ഡേവിഡ് വരെ: ഐപിഎല്ലിൽ തിളങ്ങാൻ കഴിയുന്ന പിഎസ്എൽ താരങ്ങൾ

ഇത്തവണ 10 ടീമുകള്‍ ഉള്ളതിനാല്‍ ടൂര്‍ണമെന്‍റ്  കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. 

A, B എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകള്‍. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടാവുക.  

ഐപിഎൽ 2022 ഷെഡ്യൂള്‍ ചുവടെ:  Check out the full schedule of IPL 2022 below:

 

ഓരോ ടീമുകള്‍ ക്കും  17 മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കുമ്പോള്‍ എതിര്‍ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിര്‍ ഗ്രൂപ്പില്‍ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും. അതുകൊണ്ട് തന്നെ സീസണിലെ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമായിരിക്കുമെന്നുറപ്പ്.

Also Read: Viral News: 100ാം ടെസ്റ്റില്‍ 45 റണ്‍സിന് കോഹ്ലി പുറത്തായപ്പോള്‍ കോളിളക്കം സൃഷ്ടിച്ച് ഒരു പ്രവചനം...!!

IPL 2011 പോലെയായിരിക്കും സീസൺ 15
10 ടീമുകളാണ് ഇത്തവണ ഐപിഎല്ലിൽ പങ്കെടുക്കുന്നത്. ഈ ടീമുകളെ  രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, 2011 ന് ശേഷം, ഐപിഎൽ ചരിത്രത്തിൽ  ഇത് രണ്ടാം തവണയാണ് ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ച് മത്സരം സംഘടിപ്പിക്കുന്നത്.   മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകളെയാണ് ഗ്രൂപ്പ് Aയിൽ ഉള്ളത്.  അതേസമയം, ചെന്നൈ സൂപ്പർ കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് Bയിൽ ഉള്ളത്. 

ബാംഗളൂരുവില്‍ നടന്ന മെഗാ ലേലത്തിന് ശേഷം എല്ലാ ടീമുകളും   IPL പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ്. ടീമുകളെല്ലാം തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.   

ചില പ്രത്യേകതകളും ഉണ്ട് IPL 2022 ന്.   ഇത്തവണ വിരാട് കോഹ്ലി ക്യാപ്റ്റനല്ലാതെ വര്‍ഷങ്ങള്‍ക്ക് ശേഷം കളിക്കളത്തില്‍ ഇറങ്ങുന്നു,  എന്നത് ഒരു  പ്രധാന സവിശേഷതയാണ്.  അതുകൂടാതെ, സിഎസ്‌കെയ്‌ക്കൊപ്പം എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായും ഇത് മാറിയേക്കാം.  സുരേഷ് റെയ്‌ന, ക്രിസ് ഗെയ്ല്‍ തുടങ്ങിയ പല പ്രമുഖരുടെയും അഭാവവും ഈ സീസണില്‍ എടുത്തുപറയേണ്ട  കാര്യമാണ്.... 

ഇക്കുറി ആവേശകരമായ സീസണ്‍ തന്നെ നടക്കുമെന്നുറപ്പാണ്. ടീമുകളുടെ എണ്ണം ഉയര്‍ന്നതോടെ മത്സരത്തിന്‍റെ ദിവസവും കൂടി. ഇതോടെ കൂടുതല്‍ ദിവസം ക്രിക്കറ്റ് പ്രേമികള്‍ക്ക്  ആവേശകരമായ കാഴ്ചകള്‍ കാണാനാവും. ഇത്തവണ ടീമുകളെല്ലാം ഒന്നിനൊന്ന് ശക്തമാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം ഉറപ്പ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News