Viral News: വിരാട് കോഹ്ലി 100ാം ടെസ്റ്റില്‍ സെഞ്ച്വറി അടിയ്ക്കുന്നതും കാത്ത് പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. 100ാം ടെസ്റ്റില്‍ സെഞ്ച്വറി അടിക്കാതെ 45 റൺസിന് കോഹ്ലി പുറത്തായി.
എന്നാല്‍, കോഹ്ലി ഔട്ട് ആയതോടെ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അതായത് വിരാട് കോഹ്ലിയുടെ പുറത്താകല്‍ നേരത്തെ തന്നെ ഒരാള്‍ പ്രവചിരുന്നു. ആ പ്രവചനം ഫലിക്കുകയും ചെയ്തു...!!
തന്‍റെ നൂറാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിൽ 45 റൺസ് നേടിയ ശേഷമാണ് വിരാട് കോഹ്ലി പുറത്തായത്. ശ്രീലങ്കൻ സ്പിന്നർ ലസിത് എംബുൽദേനിയയുടെ പന്തിൽ വിരാട് പുറത്തായി. എന്നാൽ, ഈ സംഗതി ഒരാള്‍ പ്രവചിച്ചിരുന്നു. ആ പ്രവചനം വളരെ കൃത്യമായി സംഭവിച്ചിരിയ്ക്കുകയാണ്.
Also Read: India vs SL 1st Test: ആരാധകര്‍ക്ക് നിരാശ, 100ാം ടെസ്റ്റില്‍ സെഞ്ച്വറി അടിക്കാതെ കോഹ്ലി പുറത്ത്
ശ്രുതി #100 @Quick__Single എന്ന ഉപയോക്താവ് കഴിഞ്ഞ രാത്രി തന്നെ വിരാടിന്‍റെ പുറത്താക്കലിനെ കുറിച്ച് വളരെ കൃത്യമായ പ്രവചനം നടത്തിയിരുന്നു. അര്‍ദ്ധരാത്രിയില്‍ നടത്തിയ -പ്രവചനം സത്യമായി ഫലിച്ചു.
Kohli Won't score a 100 in his 100th test. Will score 45 (100) with 4 gorgeous cover drives and then Embuldeniya will knock his stumps over and he'll pretend to be shocked and will nod his head in disappointment
— shruti #100 (@Quick__Single) March 3, 2022
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ കോഹ്‌ലിക്ക് സെഞ്ച്വറി നേടാനാകില്ലെന്നും 100 പന്തുകൾ കളിച്ച് 45 റൺസിന് പുറത്താകുമെന്നും ഈ ട്വീ റ്റില്‍ പറയുന്നു. ഇന്നത്തെ മത്സരത്തിലും അത് തന്നെയാണ് സംഭവിച്ചത്. ഇത് മാത്രമല്ല, ലസിത് എംബുൽദേനിയയുടെ പന്തിൽ വിരാട് പുറത്താകുമെന്ന് പോലും ഈ ഉപയോക്താവ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഔട്ട് ആകുമ്പോള്‍ അമ്പരപ്പ് പ്രകടിപ്പിക്കുമെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇത് അതേപടി സംഭവിച്ചിരുന്നു.
ഈ ട്വീറ്റ് നിരവധി ക്രിക്കറ്റ് കളിക്കാരെയും ആരാധകരെയും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. വിരാടിന് വേണ്ടി ചെയ്ത ഈ ട്വീറ്റ് സെവാഗ് റീട്വീറ്റ് ചെയ്യുകയും അതിശയം പ്രകടിപ്പിക്കുക യും ചെയ്തു. വിരാടിന്‍റെ പുറത്താക്കലിനെ കുറിച്ച് നടത്തിയ വളരെ കൃത്യമായ പ്രവചനം നിരവധി ആളുകള്‍ റീട്വീറ്റ് ചെയ്യുകയാണ്..
കരിയറിലെ നൂറാം ടെസ്റ്റ്, സെഞ്ച്വറി അടിച്ച് ആഘോഷിക്കണമെന്ന വിരാട് കോഹ്ലിയുടെ ആരാധകരുടെ ആഗ്രഹം ഒന്നാം ഇന്നി൦ഗ്സില്‍ സാധ്യമായില്ല എങ്കിലും 100ാം ടെസ്റ്റിലൂടെ മറ്റൊരു നേട്ടം കൂടി കോഹ്ലി നേടിയിരിയ്ക്കുകയാണ്. 100ാം ടെസ്റ്റില്‍ വിരാട് കോഹ്ലി ടെസ്റ്റ് കരിയറില്‍ 8000 റണ്‍സ് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്ലി. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടി൦ഗാണ് ഒന്നാമന്‍. ഇന്ത്യയ്ക്കായി 8000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരം കൂടിയാണ് കോഹ്ലി.
അതേസമയം, കഴിഞ്ഞ രണ്ടു വര്‍ഷമായി ആരാധകര്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കായി കാത്തിരിക്കുകയാണ്. 2019 നവംബര്‍ 22നാണ് കോഹ്ലി അവസാനമായി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയത്
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.