IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും

IPL 2021: കെ‌കെ‌ആറിനായി (KKR) ഓപ്പണിംഗ് ചെയ്യാനെത്തിയ ശുഭ്മാൻ ഗിൽ ഈ മത്സരത്തിൽ പ്രത്യേകിച്ചൊന്നും ചെയ്തില്ലയെങ്കിലും അദ്ദേഹത്തിന്റെ ഒരൊറ്റ ഷോട്ട് ആരാധകരുടെ ഹൃദയത്തിലിടം നേടി.  

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 09:03 AM IST
  • ഷുബ്മാൻ ഗിൽ പറത്തി സിക്‌സർ
  • ആരാധകരെ ആശ്ചര്യപ്പെടുത്തി
  • മത്സരത്തിൽ കെകെആർ 10 റൺസിന് വിജയിച്ചു
IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും

IPL 2021 SRH vs KKR: ഐ‌പി‌എൽ 2021 ന്റെ  (IPL 2021) മൂന്നാം മത്സരത്തിൽ  കെകെആർ സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെ (KKR vs SRH) 10 റൺസിന് പരാജയപ്പെടുത്തി മികച്ച തുടക്കം കാഴ്ച വച്ചു.  

മത്സരത്തിൽ ടോസ് നേടിയ ശേഷം ഹൈദരാബാദ് (SRH) കെകെആറിന് ആദ്യം ബാറ്റ് ചെയ്യാനുള്ള അവസരം നൽകി. കെകെആറിനായി ഓപ്പണിംഗ് ചെയ്യാനെത്തിയ ശുഭ്മാൻ ഗിൽ (Shubman Gill) ഈ മത്സരത്തിൽ പ്രത്യേകിച്ചൊന്നും ചെയ്തില്ലയെങ്കിലും അദ്ദേഹത്തിന്റെ ഒരൊറ്റ ഷോട്ട് ആരാധകരുടെ ഹൃദയത്തിലിടം നേടി.

ഗിൽ (Shubman Gill) ഹൈദരാബാദിനെതിരെ മികച്ച സിക്‌സർ പറത്തി. ഹൈദരാബാദിനായുള്ള ഈ മത്സരത്തിൽ ടി നടരാജൻ (T Natrajan)  നാലാം ഓവർ എറിയാൻ എത്തിയപ്പോഴായിരുന്നു സംഭവം.  നടരാജന്റെ ആദ്യ പന്തിൽ തന്നെ ശുഭ്മാൻ ഗിൽ (Shubman Gill) ഒരു ഷോട്ട് അടിച്ചത് ചെന്നെത്തിയത് ബൗണ്ടറിക്ക് പുറത്ത്.

Also Read: IPL 2021 SRH vs KKR : സൺറൈസേഴ്സിനെ അവസാനം പിടിച്ച് കെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, KKR ന് പത്ത് റൺസ് വിജയം

ഗില്ലിന്റെ ഈ സിക്സർ നേട്ടമാണ് ആരാധകരുടെ ഹൃദയത്തിലിടം നേടാൻ കഴിഞ്ഞത്. കാരണം ഈ ഷോട്ട് അടിച്ചതിന് ശേഷം അദ്ദേഹം മുകളിലേക്ക് ഒന്ന് നോക്കിയത് പോലുമില്ലായിരുന്നു.  അതിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത് ഷോട്ട് അടിച്ചപ്പോൾ തന്നെ ഗില്ലിന് ഉറപ്പായിരുന്നു ഇത് സിക്സ് ആണെന്ന്.  

 

 

ഗിൽ (Shubman Gill) ആ ഗംഭീരമായ സിക്സർ അടിച്ചയുടനെ ആളുകൾ സോഷ്യൽ മീഡിയയിൽ പലതരം പ്രതികരണങ്ങളാണ് നൽകിയത്.  ചിലർ ഇതിനെ ഐ‌പി‌എല്ലിലെ ഏറ്റവും മികച്ച സിക്സർ എന്നും  വിലയിരുത്തിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഗില്ലിന്റെഈ പെർഫോമൻസിൽ കെകെആറിന്റെ മറ്റ് കളിക്കാരും അത്ഭുതപ്പെട്ടുപ്പോയി.

Also Read: IPL 2021: ഉദ്‌ഘാടന മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ

കെകെആറിനായി (KKR)  ഈ മത്സരത്തിൽ ഓപ്പണിംഗിന് ഇറങ്ങിയ നിതീഷ് റാണയും (Nitish Rana) മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.  അദ്ദേഹം വെറും 56 പന്തിൽ നിന്ന് 80 റൺസാണ്‌ നേടിയത്. ഇതിനിടെ അദ്ദേഹം ഫോറും 4 സിക്സറും അടിച്ചു. ഇതോടെ ഐ‌പി‌എല്ലിൽ  നിതീഷ് റാണ തന്റെ പന്ത്രണ്ടാമത്തെ അർധസെഞ്ച്വറി നേടി. മാത്രമല്ല നിതീഷിനൊപ്പം  രാഹുൽ ത്രിപാഠിയും (Rahul Tripathi) 29 പന്തിൽ 53 റൺസ് എടുത്തു.  അതുപോലെ അവസാന നിമിഷം ദിനേഷ് കാർത്തിക് 9 പന്തിൽ 22 റൺസ് എടുത്ത് കെകെആറിനെ 187 റൺസിൽ എത്തിക്കുകയായിരുന്നു. 

188 റൺസ് എന്ന കെകെആറിന്റെ ലക്ഷ്യത്തിന് മറുപടിയായി ഹൈദരാബാദ് ടീമിന് 5 വിക്കറ്റ് നഷ്ടത്തിൽ 177 റൺസേ നേടാൻ കഴിഞ്ഞുള്ളൂ.  ഹൈദരാബാദിന് വേണ്ടി മനീഷ് പാണ്ഡെ പുറത്താകാതെ 61 ഉം, ജോണി ബെയർസ്റ്റോ 55 ഉം റൺസും നേടി. എങ്കിലും അവസാനം കെകെആർ 10 റൺസിന് വിജയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News