Mumbai : ഐപിഎല്ലിൽ (IPL) ഒരു ഓവറിൽ 37 റൺസെടുക്കുന്ന രണ്ടാമത്തെ താരമായി രവിന്ദ്ര ജഡേജ (Ravindra Jadeja). ഇന്ന് ചെന്നൈ സൂപ്പ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂ മത്സരത്തി ഹർഷേൽ പട്ടേൽ (Harshal Patel) ചെയ്ത അവസാന ഓവറിലാണ് ജഡേജ് 37 റൺസെടുത്തത്.
അവസാന ഓവറിൽ ഒരു നോബോൾ അടക്കം എറിഞ്ഞ ഏഴ് പന്തിലാണ് ജഡേജ 37 റൺസെടുക്കുന്നത്. അവസാന ഓവറിൽ ആദ്യ മൂന്ന് പന്തും ജഡേജ സിക്സറുകൾ പറത്തിക്കുകയായിരുന്നു. അരയ്ക്ക് മുകളിൽ ബീമർ എറിഞ്ഞ മൂന്നാമത്തെ ബോൾ നോബോൾ വിധിക്കുകയായിരുന്നു.
ALSO READ : RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video
ഫ്രീ ഹിറ്റ് ലഭിച്ച് നാലാം പന്തും ജഡേജ സിക്സർ നേടുകയായിരുന്നു. തുടർന്ന് അഞ്ചാം പന്തിൽ രണ്ട് റൺസ് മാത്രമെ ജഡേജയ്ക്ക് സ്വന്തമാക്കാനെ സാധിച്ചുള്ളു. ഹർഷേൽ പട്ടേൽ എറിഞ്ഞ ആറാം പന്തിലും ജഡേജ സിക്സർ കണ്ടെത്തി. തുടർന്ന് അവസാന പന്തിൽ ബൗണ്ടറിയും നേടിയാണ് ജഡേജ ഇന്നിങ്സ ചെന്നൈയുടെ ഇന്നിങ്സ് അവസാനിപ്പിച്ചത്.
Sir Ravindra Jadeja in last over.
(37 runs in 6 balls)
And all #CSK fans started the whistles. #Jaddu bapu mauj kari nakhi.#RavindraJadeja | #SirJadeja | #CSKvRCB pic.twitter.com/SeoOQBAelW
— Dhaval Balai (@DhavalBalai) April 25, 2021
ക്രിസ് ഗെയിലിന് ശേഷം ആദ്യമായിട്ടാണ് ഒരു താരം ഐപിഎല്ലിൽ ഒരു ഓവറിൽ 37 റൺസെടുക്കുന്നത്. കൂടാതെ ഈ അപൂർവ റിക്കോർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ജഡേജ.
2011ൽ കൊച്ചി ടസ്ക്കേഴ്സ് കേരളയ്ക്കെതിരെ ആർസിബിക്ക് വേണ്ടിയായിരുന്നു ഗെയിൽ ഒരു ഓവറിൽ 37 റൺസെടുക്കുന്നത്. മലയാളി താരം പ്രശാന്ത് പരമേശ്വരൻ എറിഞ്ഞ ഓവറിലാണ് സിക്സറുകൾ പറത്തിയാണ് ക്രിസ് ഗെയിൽ അപൂർവ നേട്ടം സ്വന്തമാക്കുന്നത്.
ഇരുവരെയും കൂടാതെ ഐപിഎല്ലിൽ ഒരു ഓവറിൽ നേടുന്ന മറ്റൊരു സിഎസ്കെ താരമാണ്, സുരേഷ് റെയ്ന. ഒരു ഓവറിൽ 32 റൺസ് നേടിയാണ് റെയ്ന പട്ടികയിൽ ഇപ്പോൾ മൂന്നാമത് നിൽക്കുന്നത്.
ALSO READ : IPL 2021 : സഞ്ജു സാംസൺ എന്താണ് കാണിക്കുന്നത്? ക്യാപ്റ്റൻസി താരത്തിന് ഒരു ബാധ്യതയോ?
മത്സരത്തിൽ ചെന്നൈ ആർസിബിയെ 69 റൺസിന് തോൽപ്പിക്കുകയായിരുന്നു. ചെന്നൈയുടെ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോലിപടയ്ക്ക് 122 റൺസെടുക്കാനെ സാധിച്ചുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...