ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7.30 ന് എം.സി.എ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി രുചിച്ച മുംബൈ ഇന്ത്യൻസിന് ഇന്ന് വിജയം അഭിമാന പ്രശ്നമാണ്. ശ്രേയസ് അയ്യർ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് രോഹിത് ശർമയുടെ സംഘത്തിന്റെ എതിരാളി.
യുവതാരങ്ങൾ മിന്നും പ്രകടനം പുറത്തെടുക്കുന്നത് ആശ്വാസമാണെങ്കിലും വമ്പൻ താരങ്ങളുടെ ഫോമില്ലായ്മ ടീമിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ബോളിംഗിൽ ബുമ്രയും ടൈമൽ മിൽസും തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. ഡൽഹിയോടും രാജസ്ഥാനോടും തോറ്റതിന്റെ നാണക്കേട് മാറ്റാൻ മുംബൈയ്ക്ക് തകർപ്പൻ ജയം തന്നെ വേണം.
അതേസമയം കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ജയിക്കാനായത് കൊൽക്കത്തയുടെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്. ആന്ദ്രേ റസ്സലിനെ പോലുള്ള വെടിക്കെട്ട് ബാറ്റർമാർ ഉൾപ്പെട്ട ഭേദപ്പെട്ട ബാറ്റിംഗ് നിരയും ഉമേഷ് യാദവ് ചുക്കാൻ പിടിക്കുന്ന ആക്രമണാത്മകബോളിംഗ് നിരയുമാണ് കൊൽക്കത്തയുടെ കരുത്ത്. രഹാനെയും വെങ്കിടേഷ് അയ്യരും നിതീഷ് റാണയും കൂടി ഫോമിലായാൽ വമ്പൻ സ്കോറുകൾ നേടുന്നതും അനായാസം മറികടക്കുന്നതും ഷാറൂഖ് ഖാന്റെ ടീമിന് പ്രയാസം സൃഷ്ടിക്കില്ല.
കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിക്ക് കണക്ക് തീർത്ത് കപ്പെടുക്കാൻ നൈറ്റ് റൈഡേഴ്സിന് തുടർ ജയങ്ങൾ കൂടിയേ തീരൂ. മൂന്നാം ജയം തേടി കൊൽക്കത്തയും വിജയവഴിയിലെത്താൻ ഉറച്ച് മുംബൈ ഇന്ത്യൻസും എംസിഎ സ്റ്റേഡിയത്തിൽ പോരിനിറങ്ങുമ്പോൾ അതിവേഗ ക്രിക്കറ്റ് ആവേശം വാനോളം ഉയരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA