IPL 2022: ഐപിഎല്‍ ടീം ലക്ഷ്യമിട്ട് രണ്‍വീര്‍ സിംഗും ദീപികയും

  ഐപിഎല്‍  ടീമില്‍ ലക്ഷ്യമിട്ട് ബോളിവുഡ്  താര ദമ്പതികളായ  രണ്‍വീര്‍ സിംഗും ദീപിക പദുകോണും ...

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 02:00 PM IST
  • പ്രീതി സിന്‍റയ്ക്കും ഷാരൂഖ് ഖാനും പിന്നാലെ ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ബോളിവുഡ് താര ദമ്പതികളായ രണ്‍വീര്‍ സിംഗും ദീപിക പദുകോണും എത്തുന്നു.
  • ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടി 20 ലോകകപ്പ് 2021 മത്സരത്തിന് ഒരു ദിവസത്തിന് ശേഷമാണ് ബിഡിന്‍റെ ഫലങ്ങൾ പ്രഖ്യാപിക്കുക.
IPL 2022:  ഐപിഎല്‍  ടീം  ലക്ഷ്യമിട്ട്  രണ്‍വീര്‍ സിംഗും ദീപികയും

IPL 2022:  ഐപിഎല്‍  ടീമില്‍ ലക്ഷ്യമിട്ട് ബോളിവുഡ്  താര ദമ്പതികളായ  രണ്‍വീര്‍ സിംഗും ദീപിക പദുകോണും ...

പ്രീതി സിന്‍റയ്ക്കും  ഷാരൂഖ് ഖാനും (Shah Rukh Khan) പിന്നാലെ  ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ബോളിവുഡ്  താര ദമ്പതികളായ  രണ്‍വീര്‍ സിംഗും ദീപിക പദുകോണും എത്തുന്നു. പഞ്ചാബ്  കിംഗ്സ്  പ്രീതി സിന്‍റ സ്വന്തമാക്കിയപ്പോള്‍  കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമ ഷാരൂഖ് ഖാന്‍  ആണ്. ഈ ഗ്രൂപ്പിലേയ്ക്ക് ഇനി എത്തുക  ഊര്‍ജ്ജസ്വലരായ ഈ താരജോടികള്‍ ആണ്.

IPL 2022 വില്‍ രണ്ടു പുതിയ ടീമുകള്‍ കൂടി ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ട്.   പുതിയ ടീമിനായി ദീപിക പദുകോണും (Deepika Padukon)   രണ്‍വീര്‍ സിംഗും  (Ranveer Singh) ബിഡ്  സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പിന്തുണയായി ഒരു വലിയ കോര്‍പറേറ്റ് കമ്പനിയും  രംഗത്ത്‌ ഉണ്ടെന്നാണ് സൂചന. 

Also Read: First Retention Card for MS Dhoni: 'തല'യെ വിടാതെ CSK, മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ് ധോണിക്ക്

സ്പോര്‍ട്സ് രംഗവുമായി ബന്ധപ്പെട്ടവരാണ് ഈ താര ദമ്പതികള്‍. ദീപികയ്ക്ക് കായിക പശ്ചാത്തലമുണ്ട്, ദീപികയുടെ  പിതാവ് പ്രകാശ് പദുക്കോൺ മുൻ ഓൾ-ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യനായിരുന്നു. മറുവശത്ത്, പ്രശസ്ത ബാസ്കറ്റ്ബോൾ ലീഗായ എൻബിഎയുടെ ബ്രാൻഡ് അംബാസഡറാണ് രൺവീർ, കൂടാതെ ഇപിഎൽ ടീമുകളുമായും ബന്ധപ്പെട്ടിരിക്കുന്നു

ഇവരെക്കൂടാതെ  വിദേശത്തുനിന്നും  ഇക്കുറി ബിഡില്‍ പങ്കെടുക്കാന്‍ എത്തുന്നവരും ഉണ്ട്.  ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബവും പുതിയ ഐപിഎൽ ടീമുകൾക്കുള്ള ടെൻഡർ രേഖ വാങ്ങിയിട്ടുണ്ട് .  എഫ് വണ്‍ ലോകത്തെ വമ്പന്‍മാരായ സി വി സി പാട്ണേഴ്സ്,  ജിന്‍ഡല്‍ സ്റ്റീല്‍ തുടങ്ങിയവരും രംഗത്തുണ്ട്. 

Also Read: India vs Pakistan T20 World Cup : രണ്ട് ലക്ഷം രൂപ വിലയുള്ള ടിക്കറ്റുകൾ വരെ വിറ്റു തീർന്നു, ആവേശത്തിനായി കാത്ത് ഇന്ത്യ പാകിസ്ഥാൻ ആരാധകർ

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും  തമ്മിലുള്ള ടി 20 ലോകകപ്പ് 2021 (India- Pak Match മത്സരത്തിന് ഒരു ദിവസത്തിന് ശേഷമാണ് ബിഡിന്‍റെ  ഫലങ്ങൾ പ്രഖ്യാപിക്കുക. അടുത്ത സീസണുകളിൽ രണ്ട് പുതിയ ഐപിഎൽ ടീമുകളാകാൻ അഹമ്മദാബാദും  ലഖ്നൗവും ആണ്  മുൻപന്തിയില്‍.  റാഞ്ചി, ലഖ്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, കട്ടക്ക് എന്നീ അഞ്ച് നഗരങ്ങളെ  BCCI ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു

അതേസമയം, പ്രീതി സിന്‍റയ്ക്കും  ഷാരൂഖ് ഖാനും പിന്നാലെ IPL കുടുബത്തിലേയ്ക്ക്  രണ്‍വീര്‍ സിംഗും ദീപിക പദുകോണും കൂടി എത്തിയാല്‍  ഐപിഎല്ലിന്‍റെ ആവേശം കൂടും. എന്നാല്‍ വന്‍ മുതലാളിമാരെ മറികടന്ന് ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ടീം സ്വന്തമാക്കാന്‍ കഴിയുമോ എന്നത് കാത്തിരുന്ന് കാണാം.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News