Indian Football Team : 'രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി പോരാടും'; ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കൂ, പ്രധാനമന്ത്രിക്ക് കത്തെഴുതി ഫുട്ബോൾ ടീം കോച്ച്

Indian Football Team Asian Games 2023 : റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള ഇനങ്ങൾ മാത്രം ഏഷ്യൻ ഗെയിംസിൽ പങ്കെടുത്താൽ മതിയെന്ന കായിക മന്ത്രാലയത്തിന്റെ തീരുമാനമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് വിലങ്ങ് തടിയായത്

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 10:46 PM IST
  • ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ എട്ടാം റാങ്കിൽ താഴെയുള്ള ഇനങ്ങൾക്ക് മാത്രം മതിയെന്ന കായിക മന്ത്രാലയത്തിന്റെ നിബന്ധനയെ തുടർന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് ചൈനയിലെ ഹാങ്ഷൂവിലേക്ക് ടിക്കറ്റ് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.
  • കഴിഞ്ഞ നാല് വർഷമായി തന്റെ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വലിയ ടീമുകളുമായി മത്സരിക്കാൻ സാധിക്കുമ്പോൾ ഇന്ത്യയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടാൻ സാധിക്കുമെന്നും അറിയിച്ചുകൊണ്ടാണ് ക്രൊയേഷ്യൻ മാനേജർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
Indian Football Team : 'രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി പോരാടും'; ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കൂ, പ്രധാനമന്ത്രിക്ക് കത്തെഴുതി ഫുട്ബോൾ ടീം കോച്ച്

ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന് അവസരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് ടീമിന്റെ മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാക് കത്തെഴുതി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ എട്ടാം റാങ്കിൽ താഴെയുള്ള ഇനങ്ങൾക്ക് മാത്രം മതിയെന്ന കായിക മന്ത്രാലയത്തിന്റെ നിബന്ധനയെ തുടർന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് ചൈനയിലെ ഹാങ്ഷൂവിലേക്ക് ടിക്കറ്റ് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി തന്റെ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വലിയ ടീമുകളുമായി മത്സരിക്കാൻ സാധിക്കുമ്പോൾ ഇന്ത്യയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടാൻ സാധിക്കുമെന്നും അറിയിച്ചുകൊണ്ടാണ് ക്രൊയേഷ്യൻ മാനേജർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

നിലവിൽ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ റാങ്കിൽ പ്രകാരം ഇന്ത്യ 18-ാം സ്ഥാനത്താണ്. കായിക മന്ത്രാലയത്തിന്റെ എട്ടാം റാങ്ക് മാനദണ്ഡപ്രകാരമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നത്. ഇന്ത്യൻ അണ്ടർ-23 ടീമിനെ സെപ്റ്റംബറിൽ നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്നതിനായി പരിശീലനം നടത്താൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്റ്റമാക്കിന് നിർദേശം നൽകിയിരുന്നു. എന്നാൽ കായിക മന്ത്രാലയത്തിന്റെ മാനദണ്ഡത്തിൽ നിരാശരായിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News