India vs England : അവസാന Test ൽ നിന്ന് പിന്മാറിയതോടെ Jasprit Bumrah ക്ക് England നെതിരെയുള്ള Twenty20, ODI മത്സരങ്ങൾ നഷ്ടമാകും

സ്വകാര്യമായ കാരണം മൂലം ബുമ്രയ്ക്ക് ടീമിൽ നിന്ന് വിട്ട് നിൽക്കണമെന്ന് താരം BCCI യോട് അറിയിച്ചാണ് ടീമിൽ നിന്ന് മാറി നിൽക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2021, 12:44 PM IST
  • BCCI അവസാനത്തെ ടെസ്റ്റ് മത്സരത്തിൽ നിന്ന് ബുമ്രയെ ഒഴുവാക്കിയതിന്റെ കൂടെ ഇംഗ്ലണ്ടിനെതിരെയുള്ള പര്യടനത്തിലെ Twenty20 മത്സരങ്ങളിൽ നിന്നും ബുമ്രയെ ഒഴുവാക്കിയിരുന്നു.
  • മാർച്ച് 20ന് അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം മാർച്ച് 23നാണ് ടെസ്റ്റ് മത്സരങ്ങൾ പൂണെയിൽ ആരംഭിക്കുന്നത്.
  • കോവിഡ് ബൈയോ സുരക്ഷ വലയം ഭേദിച്ച് പുറത്ത് പോയ ബുമ്രക്ക് ടി20ക്ക് ശേഷം ടീമിനൊപ്പം ചേരുകയെന്നത് സാധ്യമല്ലാതെ വരും.
  • സ്വകാര്യമായ കാരണം മൂലം ബുമ്രയ്ക്ക് ടീമിൽ നിന്ന് വിട്ട് നിൽക്കണമെന്ന് താരം BCCI യോട് അറിയിച്ചാണ് ടീമിൽ നിന്ന് മാറി നിൽക്കുന്നത്
 India vs England : അവസാന Test ൽ നിന്ന് പിന്മാറിയതോടെ Jasprit Bumrah ക്ക് England നെതിരെയുള്ള Twenty20, ODI മത്സരങ്ങൾ നഷ്ടമാകും

Ahmedabad : India England Test പരമ്പരയിലെ അവസാന ടെസ്റ്റിൽ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലവിലെ ഒന്നാം നമ്പർ പേസ് ബോളർ Jasprit Bumrah ക്ക് ബാക്കിയുള്ള ട്വന്റി20 ഏക​ദിന മത്സരങ്ങൾ നഷ്ടമാകും. നേരത്തെ BCCI അവസാനത്തെ ടെസ്റ്റ് മത്സരത്തിൽ നിന്ന് ബുമ്രയെ ഒഴുവാക്കിയതിന്റെ കൂടെ ഇംഗ്ലണ്ടിനെതിരെയുള്ള പര്യടനത്തിലെ Twenty20 മത്സരങ്ങളിൽ നിന്നും ബുമ്രയെ ഒഴുവാക്കിയിരുന്നു. എന്നാൽ തിരികെ അതിന് ശേഷം ടീമിൽ തിരികെ എത്തി ഏകദിനത്തിൽ പങ്കെടുക്കാമെന്ന് കരുതിയാൽ ബുമ്രക്ക് അതിനും സാധിക്കില്ല.

മാർച്ച് 20ന് അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം മാർച്ച് 23നാണ് ടെസ്റ്റ് മത്സരങ്ങൾ പൂണെയിൽ ആരംഭിക്കുന്നത്. കോവിഡ് ബൈയോ സുരക്ഷ വലയം ഭേദിച്ച് പുറത്ത് പോയ ബുമ്രക്ക് ടി20ക്ക് ശേഷം ടീമിനൊപ്പം ചേരുകയെന്നത് സാധ്യമല്ലാതെ വരും. ബുമ്രക്ക് ഇനി ടീമിൽ ഇടം ലഭിക്കണമെങ്കിൽ വീണ്ടും ക്വാറന്റീനിൽ പ്രവേശിച്ചതിന് ശേഷം മാത്രമെ സാധിക്കു. അതിനാൽ 20 അവസാനിക്കുന്ന ട്വന്റി20 പരമ്പരയ്ക്ക് ശേഷം 20 ഏകദിന പരമ്പരയ്ക്ക ടീമിൽ ഇടം നേടാൻ സാധ്യതയില്ല. 

ALSO READ: India vs England 4th Test : Jasprit Bumrah നാലാം ടെസ്റ്റിൽ ഇല്ല, സ്വകാര്യമായ കാരണമെന്ന് BCCI

സ്വകാര്യമായ കാരണം മൂലം ബുമ്രയ്ക്ക് ടീമിൽ നിന്ന് വിട്ട് നിൽക്കണമെന്ന് താരം BCCI യോട് അറിയിച്ചാണ് ടീമിൽ നിന്ന് മാറി നിൽക്കുന്നത്. തുടർന്നാണ് താരത്തെ നാലാം ടെസ്റ്റിൽ നിന്നൊഴുവാക്കിയത്. എന്നാൽ ടീമിൽ പുതിയ ഒരു താരത്തെ ബുമ്രക്ക് പകരം ഉൾപ്പെടുത്തില്ലെന്നും ബിസിസിഐ. എന്നാൽ എന്തുകൊണ്ടാണ് താരം ടീം വിടുന്നതിനുള്ള യഥാർഥ വിവരം ബിസിസിഐ ഇതുവരെ പുറത്ത് വിട്ടില്ല.

നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ പിച്ച് സ്പിന്നിന് അനുകൂലമായപ്പോൾ ബുമ്ര ആകെ എറിഞ്ഞത് ആറ് ഓവറുകൾ മാത്രമാണ്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഒരു ഓവർ പോലും താരം ചെയ്തിട്ടുമില്ല. എന്നാൽ മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് ജയിക്കുകയും ചെയ്തു. മാർച്ച് നാലിനാണ് ഇന്ത്യൻ ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

ALSO READ: India England ODI മത്സരങ്ങൾ Pune വെച്ച് തന്നെ നടത്തും, Covid വർധിക്കുന്ന സാഹചര്യത്തിൽ അടച്ചിട്ട് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക

അതേസമയം ഇന്ത്യ ഇം​ഗ്ലണ്ട് ഏകദിന മത്സരങ്ങൾ കടുത്ത കോവിഡ് ചട്ടം പലിച്ചാണ് പൂണെയിൽ വെച്ച് സംഘടിപ്പിക്കുകയെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ടായിരുന്നു. പൂണെയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെ അടിച്ചിട്ട സാഹചര്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് അസോസിയേഷൻ അറിയിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇംഗണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. March 23, 26, 28 ദിവസങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News