Bengaluru : Vijay Hazare Trophy യിൽ ബിഹാറിനെതിരെ കേരളത്തിന് ജയം. 9 വിക്കറ്റിനാണ് കേരളം ബിഹാറിനെ തകർത്തത്. ബിഹാർ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ വെറും 8.5 ഓവറിലാണ് കേരളം മറികടന്നത്. വീണ്ടും മികച്ച പ്രകടനവുമായി Sreesanth. Robin Uthappa ക്ക് അർധ സെഞ്ചുറി.
ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിങിനയിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ബിഹാറിന് ആദ്യ രണ്ട് വിക്കറ്റുകൾ വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. 64 റൺസെടുത്ത ബാബുൾ കുമാറാണ് ബിഹാറിന്റെ ടോപ് സ്കോറർ. ബാബുളിനെ കുടാതെ ബിഹാറിന്റെ ഒരു താരം പോലും 20 റൺസിൽ അധികം നേടിയിട്ടില്ല. ശ്രീശാന്ത് നാല് വിക്കറ്റുകൾ നേടിയത്. ശ്രീശാന്തിനെ കൂടാതെ ജലജ് സക്സേന മൂന്നും എംഡി നിധീഷ് രണ്ടും വിക്കറ്റുകൾ വീതം നേടി, അക്ഷെയ് ചന്ദ്രനാണ് മറ്റൊരു വിക്കറ്റ് നേടിയിരിക്കുന്നത്.
149 റൺസ് ലക്ഷ്യം വെച്ച് മറുപടി ബാറ്റിങിനിറിങ്ങിയ കേരളം അധികം വൈകിപ്പിക്കാതെയാണ് മത്സരം അവസാനിപ്പിച്ചത്. വെറും 8.5 ഓവറിലാണ് കേരളത്തിന്റെ ബാറ്റ്സ്മാൻമാർ വിജയം കണ്ടെത്തിയത്. ഓപ്പണിങ്ങിൽ ഇറങ്ങി വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച് ഉത്തപ്പ. പത്ത് സിക്സറുകൾ പറത്തിയാണ് ഉത്തപ്പ തന്റെ അർധ സെഞ്ചുറി കണ്ടെത്തിയത്. കേരളത്തിന് നഷ്ടമായ ഏക വിക്കറ്റ് 37 റൺസെടുത്ത വിഷ്ണു വിനോദിന്റെ ആയിരുന്നു.
ജയത്തോടെ വിജയ് ഹാസാരെ ട്രോഫി 2021 ക്വാർട്ടർ സാധ്യത നിലനിർത്തുകയാണ്. എലൈറ്റ് ഗ്രൂപ്പിലെ എല്ലാ ഒന്നാം സ്ഥാനക്കാർക്ക് നേരിട്ട് ക്വാർട്ടറിലും. മറ്റ് കംബൈൻഡ് ടേബിളിൽ മികച്ച് ടീമിനെ അതായത് നെറ്റ് റൺ റേറ്റ് പ്രകാരമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളത്. നിലവിൽ റൺറേറ്റിന്റെ വ്യത്യാസത്തിൽ കേരളം കർണാടകയുടെയും യുപിയുടെ കീഴിൽ മൂന്നാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...