Ind vs Eng: അര്‍ഹിച്ച സെഞ്ച്വറിയ്ക്ക് അരികെ ജുറെല്‍ വീണു; ഇംഗ്ലണ്ടിന്റെ ലീഡ് കുറച്ച് ഇന്ത്യ

Ind vs Eng 4th test day 3: 219ന് 7 എന്ന നിലയിൽ മൂന്നാം ദിനം മത്സരം പുന:രാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറെൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 12:43 PM IST
  • 149 പന്തുകള്‍ നേരിട്ട ജുറെല്‍ 6 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 90 റണ്‍സ് നേടി.
  • 131 പന്തുകള്‍ നേരിട്ട കുല്‍ദീപ് യാദവ് 28 റണ്‍സ് നേടിയാണ് പുറത്തായത്.
  • കുല്‍ദീപ് പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ ആഞ്ഞടിച്ചു.
Ind vs Eng: അര്‍ഹിച്ച സെഞ്ച്വറിയ്ക്ക് അരികെ ജുറെല്‍ വീണു; ഇംഗ്ലണ്ടിന്റെ ലീഡ് കുറച്ച് ഇന്ത്യ

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ടിന് 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ധ്രുവ് ജുറെലിന്റെ പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 

7ന് 219 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായി. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ധ്രുവ് ജുറെലിന്റെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിന്റെ ലീഡ് 50ല്‍ താഴേയ്ക്ക് എത്തിക്കാന്‍ സഹായിച്ചത്. 149 പന്തുകള്‍ നേരിട്ട ജുറെല്‍ 6 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 90 റണ്‍സ് നേടി. 131 പന്തുകള്‍ നേരിട്ട കുല്‍ദീപ് യാദവ് 28 റണ്‍സ് നേടിയാണ് പുറത്തായത്. സ്‌കോര്‍ 253 റണ്‍സില്‍ നില്‍ക്കെ ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ കുല്‍ദീപ് പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ ആഞ്ഞടിച്ചു. 

ALSO READ: വിജയാഘോഷത്തിനിടെ ബോധരഹിതനായി; മുൻ കർണാടക ക്രിക്കറ്റ് താരം മൈതാനത്ത് വെച്ച് മരിച്ചു

ആകാശ് ദീപിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ജുറെല്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 40 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ആകാശ് ദീപ് 29 പന്തില്‍ 9 റണ്‍സ് നേടി. സ്‌കോര്‍ 307ല്‍ നില്‍ക്കെ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ജുറെല്‍ പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ഷോയിബ് ബഷീര്‍ 119 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി. ടോം ഹാര്‍ട്‌ലി 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 2 വിക്കറ്റുകള്‍ നേടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News