മറ്റ് കാരണങ്ങൾ പറഞ്ഞ് ഫസ്റ്റ് ക്ലാസ് ടൂർണമെന്റായ രഞ്ജി ട്രോഫിയിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന ഇന്ത്യൻ ടീം ബാറ്റർമാരായ ഇഷാൻ കിഷന് പുറമെ ശ്രെയസ് അയ്യർക്കെതിരെയും നടപടി കടുപ്പിക്കാൻ ബിസിസിഐ. ഇഷാൻ കിഷൻ മാർച്ചിൽ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിനായി തയ്യാറെടുക്കുമ്പോൾ ശ്രെയസ് അയ്യർ തനിക്ക് പുറം വേദനയാണെന്ന് പറഞ്ഞാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുന്നത്. ഇതെ തുടർന്നാണ് ഇരു താരങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ ഇന്ത്യന ക്രിക്കറ്റ് ബോർഡ് തയ്യാറെടുക്കുന്നത്. ഇതിനായി ബിസിസിഐ താരങ്ങളുടെ കേന്ദ്ര കരാർ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023-24 സീസണിലേക്കുള്ള ബിസിസിഐയുടെ കേന്ദ്ര കരാർ പട്ടികയിൽ നിന്നും ഇരു താരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുള്ള പ്രധാന കാരണം ഈ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും വിട്ടുമാറി നിൽക്കുന്നതാണ് ബിസിസിഐയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ടീമിന്റെ സെലക്ടർമാർ കേന്ദ്ര കരാറിൽ ഉൾപ്പെടുത്തേണ്ട താരങ്ങളുടെ പട്ടിക ബിസിസിഐക്ക് സമർപ്പിച്ചിട്ടുണ്ട്. ബിസിസിഐ ഉടൻ അത് പുറത്ത് വിടുന്നതാണ്.
ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മൂന്ന് ടെസ്റ്റ് പരമ്പരകളിൽ നിന്നും ശ്രെയസ് അയ്യർ വിട്ടുമാറി നിൽക്കുന്നത് പുറം വേദനയെ തുടർന്നാണെന്ന് ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. അയ്യർ തനിക്ക് പുറം വേദനയുണ്ടെന്ന് ടീം ഫിസിയോട് അറിയിച്ചത് പിന്നാലെ പരമ്പരയിലെ ബാക്കി മൂന്ന് മത്സരങ്ങളിൽ നിന്നും താരത്തെ ഒഴിവാക്കി. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ കേവലെ രഞ്ജിയിൽ പങ്കെടുത്തില്ലയെന്ന് പേരിൽ കരാറിൽ നിന്നും പുറത്താക്കാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
2022-23 വർഷത്തേക്കുള്ള ബിസിസിഐയുടെ കരാറിൽ ശ്രെയസ് അയ്യർ ബി കേറ്റഗറിയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മൂന്ന് കോടി രൂപയാണ് താരത്തിന്റെ വാർഷിക കരാർ. സി കേറ്റഗറിയിലായിരുന്നു ഇഷാൻ കിഷൻ. ഒരു കോടി രൂപയാണ് സി കേറ്റഗറിയിലുള്ള താരങ്ങളുമായിട്ടുള്ള ബിസിസിഐയുടെ കരാർ.
രഞ്ജിയെക്കാളും കൂടുതൽ പരിഗണന നൽകുന്നത് ഐപിഎല്ലിനാണ്. അമേരിക്കയിലും യുഎസിലും വെച്ച് ഈ വർഷം നടക്കാൻ പോകുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരങ്ങൾക്ക് ഐപിഎല്ലിന്റെ പ്രകടനമാണ് തുണയ്ക്കുക. രഞ്ജി കളിച്ച് പരിക്കേറ്റാൽ ആ സാധ്യതയും ഇല്ലാതാകും. കഴിഞ്ഞ് രണ്ട് സീസണും ശ്രെയസ് അയ്യർക്ക് പരിക്ക് മൂലം ഐപിഎൽ നഷ്ടമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.