India Vs Australia Test Series: ആ നാണക്കേട് തീർക്കുമോ ഇന്ത്യ? ഓസ്ട്രേലിയയിൽ എളുപ്പമാവില്ല കളി, നിർണായകം

India Vs Australia Test Series: ന്യൂസിലാൻഡുമായി പരമ്പര നഷ്ടത്തോടെ ഇന്ത്യയുടെ നില പരുങ്ങലിൽ ആയിരിക്കുകയാണ്. ഓസ്ട്രേലിയയിൽ മികച്ച വിജയം നേടിയാലേ റാങ്കിങ് നിലനിർത്താൻ ആവുകയുള്ളു.

Written by - Zee Malayalam News Desk | Last Updated : Nov 18, 2024, 05:43 PM IST
  • പരമ്പരയിൽ ആകെ അഞ്ച് മത്സരങ്ങളാണ് ഉള്ളത്
  • ആദ്യ മത്സരത്തിൽ രോഹിത് ശർമ ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്
  • മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്
India Vs Australia Test Series: ആ നാണക്കേട് തീർക്കുമോ ഇന്ത്യ? ഓസ്ട്രേലിയയിൽ എളുപ്പമാവില്ല കളി, നിർണായകം

നവംബർ 22 നാണ് ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നത്. ന്യൂസിലാന്റിനോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക്, അത് മറികടക്കണമെങ്കിൽ വിജയം അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല. റൈറ്റ് ഹാൻഡർ ബാറ്റർമാരായ അഭിമന്യൂ ഈശ്വർ, രോഹിത്ത് ശർമ്മ, സർഫാസ് ഖാൻ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ലെഫ്റ്റ് ഹാൻഡ് ബാറ്റർ ജയ്സ്വാൾ  ഓൾറൗണ്ടർമാരായ  അശ്വൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, വിക്കറ്റ് കീപ്പർമാരായ ധ്രുവ് ജൂറേൽ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഫാസ്റ്റ് ബൌളർമാരായ ആകാശ് ദീപ്, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ  അണി നിരക്കുന്നതാണ് ഇന്ത്യൻ ടീം. 

മാർനസ്, സ്റ്റീവ് മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖാവജ, മിച്ചൽ മാർഷ്, പാറ്റ് കമ്മീസ്, മിച്ചൽ സ്റ്റാർക്ക്, അലക്സ് കാരി തുടങ്ങിയ വമ്പൻമാർ തന്നെയാണ് ഓസ്ട്രേലിയുടെ കരുത്ത്. നിലവിലെ പ്രവചനം അനുസരിച്ച് 66 ശതമാനം വിജയം ഓസ്ട്രേലിയക്കാണ്. 27 ശതമാനം മാത്രമാണ് ഇന്ത്യക്ക് പ്രവചനങ്ങൾ നൽകുന്ന വിജയ സാധ്യത. ഏഴ് ശതമാനം സമനിലക്കും. പക്ഷേ അഞ്ച് ദിവസത്തെ മത്സരത്തിൽ എന്തും സംഭവിക്കാം. പല മുൻ നിരപോരാളികളും വീഴാം. പ്രവചനങ്ങൾ വെറും പാഴ്വാക്കുകളുമാകാം.

ഐസിസി ടെസ്റ്റ് ചമ്പ്യൻഷിപ്പിൽ ഓന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിനാണ് നവംബർ 22 ന് തുടക്കമാകുന്നത്. 30 മത്സരങ്ങളിൽ 3,715 പോയന്റുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തിയത്. 33 മത്സരങ്ങളിൽ 3,654 പോയൻറ് നേടിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. പരമ്പരിയിൽ  ആകെ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.

ഇനി വരാനിക്കുന്ന അഞ്ച് മത്സരങ്ങളും ഇന്ത്യക്ക് നിർണായകമാണ്. ഐസിസി റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടാനുള്ള പോരാട്ടവും ഒപ്പം ന്യൂസിലാന്റിനോട് ഏറ്റ തോൽവിയുടെ നാണക്കേടിൽ നിന്നുള്ള കരകയറ്റവും.  ഓസ്ട്രേലിയുമായി നടക്കുന്ന പോരാട്ടങ്ങളിൽ ആദ്യ മത്സരത്തിൽ  ഇന്ത്യൻ നായകൻ  രോഹിത്ത് ശർമ്മ കളിക്കില്ല. ബുംറയുടെ നായകത്വത്തിലാകും ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടുക. രണ്ടാം ടെസ്റ്റിനായിരിക്കും രോഹിത്ത് ടീമിനൊപ്പം ചേരുക. 

പെർത്ത് സ്റ്റേഡിയത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ടീമിൻറെ സ്ട്രാറ്റജി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ടെസ്റ്റിൽ ബാറ്റിംഗിലുണ്ടായ പിഴവുകൾ എങ്ങനെ ഇന്ത്യൻ ടീം പരിഹിക്കും? ഓപ്പണിംഗ് കൂട്ട് കെട്ടിൽ വിക്കറ്റ് നഷ്ടപെടാതെ കൂടുതൽ സമയം മുന്നോട്ട് കൊണ്ടു പോകുന്നതിലെ മാറ്റവും, തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമാകുന്നതിലെ മാറ്റവും നമുക്ക് പ്രതീക്ഷിക്കാം. 

സർഫാസ് ഖാൻറെ വെടിക്കട്ട് പ്രകടനം കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ നമ്മൾ കണ്ടതാണ്. പന്തിന്റെ ഒരു വെടിക്കെട്ട് ഇന്നിംഗ്സും നമ്മുടെ മുന്നിലുണ്ട്. എന്നാൽ ഒരു സ്ഥിരതയാർന്ന പ്രകടനം ഇന്ത്യക്ക് അത്യാവശ്യമാണ്. നായകൻ രോഹിത്ത് ശർമ്മയും, വിരാട് കോലിയും ഈ പരമ്പരയിൽ  തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം ബുംറയെ പോലെ നൂറ് ശതമാനം വിശ്വസിക്കാവുന്ന ബൌളർമാരെ ഇന്ത്യ ഇനിയെങ്കിലും വളർത്തി എടുക്കേണ്ടതുണ്ട്. കുറച്ച് കൂടി ശക്തമായ ബൌളിംഗ് നിരയെ അണി നിരത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് അനായാസം ഏത് കൊല കൊമ്പനെയും മുട്ട് കുത്തിക്കാൻ കഴിയും. പരിക്കിന് ശേഷം തിരിച്ചെത്തുന്ന ഷമ്മി ഇന്ത്യൻ  ടീമിന്റെ ഭാഗമാകുന്നതോടെ ബോളിംഗ് നിര കുറച്ച് കൂടി ശക്തമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News