Virat Kohli T20I : നിലവിൽ പുരോഗമിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയെ ഏറ്റവും വിശേഷമാക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ടി20യിലേക്ക് തിരിച്ചു വരവാണ്. ഇരു താരങ്ങളും 2022ന് ശേഷം ഇതാദ്യമാണ് ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിനായി ജേഴ്സണി അണിയുന്നത്. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പ് മുൻനിർത്തിയാണ് സീനിയർ താരങ്ങൾ വീണ്ടും കുട്ടിക്രിക്കറ്റ് ഫോർമാറ്റിൽ ഇറങ്ങാൻ തയ്യാറായത്. കൂടാതെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ഏക ടി20 പരമ്പരയും കൂടിയാണ് അഫ്ഗാനെതിരെയുള്ളത്. സീനിയർ താരങ്ങളുടെ ഈ നീക്കം നല്ലതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം കോലിയുടെ ടി20യിലേക്കുള്ള മടക്കം ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ വന്നതുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സബ കരീം. 14 മാസമായി താരം ടി20 ഫോർമാറ്റിൽ നിന്നും വിട്ട് നിന്നതിനെയാണ് സബ കരീം വിമർശനമായി ഉയർത്തിയിരിക്കുന്നത്.
"ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിവരുന്നതിന് സമാനമാണ്. ധൂർത്ത പുത്രൻ മടങ്ങിവന്നത് പോലെ, അല്ലേ? അതുപോലെയാണ് വിരാട് കഴിഞ്ഞ 14 മാസം ചെയ്തത്. അത് ഒരുപാട് ദൈർഘ്യമേറിയതാണ്" ജിയോ സിനിമ ആപ്പിലെ പ്രത്യോക പരിപാടിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റർ അഭിപ്രായപ്പെട്ടു.
നാളെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ അവസാന മത്സരം. ബെംഗളൂരുവിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. നിലവിൽ പരമ്പരയിൽ 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി.
മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, തിലക് വർമ്മ, ശിവം ദുബെ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ
അഫ്ഗാന്റെ സാധ്യത ഇലവൻ
റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായി, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, കരീം ജനത്, ഫസൽഹഖ് ഫാറൂഖി, നവീൻ-ഉൽ-ഹഖ്, മുജീബ് ഉർഹ്മാൻ,
ഇരു ടീമിന്റെയും സ്ക്വാഡുകൾ
ഇന്ത്യ : രോഹിത് ശർമ്മ, വിരാട് കോലി, സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അവേഷ് ഖാൻ, ജിതേഷ് ശർമ്മ, റിങ്കു സിംഗ്, മുകേഷ് കുമാർ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ശുഭ്മാൻ ഗിൽ, അർഷ്ദീപ് സിംഗ്, തിലക്വി ജയ്സ്വാൾ വർമ്മയും രവി ബിഷ്‌ണോയിയും.
അഫ്ഗാൻ: മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, നജിബുള്ള സദ്രാൻ, റഹ്മത്ത് ഷാ, ഷറഫുദ്ദീൻ അഷ്‌റഫ്, ഫരീദ് അഹ്മദ്, റാഷിദ് ഖാൻ, ഹസ്രത്തുള്ള സസായി, കരീം ജനത്ത്, നവീൻ-ഉൽ-ഹഖ്, ഇക്രം അലിഖിൽ, അസ്മത്തുള്ള ഒമർസായി, ഇബ്രാഹിം സദ്‌റാൻ, ഇബ്രാഹിം സദ്രാൻ, ഇബ്രാഹിം സദ്രാൻ, , ഫസൽഹഖ് ഫാറൂഖി, റഹ്മാനുള്ള ഗുർബാസ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.