Cricket World Cup 2023 : ഹാർദിക് പാണ്ഡ്യ ലോകകപ്പിന്റെ പുറത്തേക്ക്? പരിക്കേറ്റ താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി

Hardik Pandya Health Update : കഴിഞ്ഞ ദിവസം പൂനെയിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് കാലിൽ പരിക്കേൽക്കുന്നത്

Written by - Jenish Thomas | Last Updated : Oct 20, 2023, 01:28 PM IST
  • ബംഗ്ലദേശിനെതിരെയുള്ള മത്സരത്തിലാണ് പാണ്ഡ്യക്ക് പരിക്കേൽക്കുന്നത്
  • കണംകാലിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്
  • താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി
Cricket World Cup 2023 : ഹാർദിക് പാണ്ഡ്യ ലോകകപ്പിന്റെ പുറത്തേക്ക്? പരിക്കേറ്റ താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി

Hardik Pandya Injury Update : ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ലോകകപ്പിന്റെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരെയുള്ള മത്സരത്തിനിടെയാണ് ഇന്ത്യൻ ഓൾറൗണ്ട് താരത്തിന്റെ കണംകാലിന് പരിക്കേൽക്കുന്നത്. തുടർന്ന് ഉടൻ തന്നെ താരത്തെ അശുപത്രയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇനി താരം ലോകകപ്പിന്റെ ബാക്കി മത്സരങ്ങളിൽ തുടരുമോ എന്ന സംശയങ്ങൾക്കിടെയിലാണ് പാണ്ഡ്യക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

അതേസമയം ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഞായറാഴ്ച ധർമശ്ശാലയിൽ വെച്ച് നടക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള മത്സരം മാത്രമെ നഷ്ടമാകൂ. പരിക്ക് ഭേദമായി ഹാർദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരെ മത്സരത്തിനായി ടീമിനൊപ്പം ചേരുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 29 ലഖ്നൗവിൽ വെച്ചാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മത്സരം.

ALSO READ :  Ind vs Ban: സെഞ്ച്വറി അടിച്ച് കിം​ഗ് കോഹ്ലി; ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തക‍ർപ്പൻ വിജയം

അതേസമയം പരിക്കേറ്റ താരത്തെ പൂനെയിൽ വെച്ച് നടത്തിയ പരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. കുത്തിവെയ്പ്പിലൂടെ താരത്തിന് കണം കാലിനേറ്റ പരിക്ക് ഭേദമാകുമെന്ന് വിദഗ്ധർ ബിസിസിഐക്ക് നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് ഇംഗ്ലണ്ടിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടറുമായി ബിസിസിഐ സമീപിക്കുകയും അദ്ദേഹവും സമാനമായ നിർദേശമാണ് പങ്കുവെച്ചിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരം മാത്രമാകും ഹാർദിക് പാണ്ഡ്യക്ക് നഷ്ടമാകുകയെന്ന് ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ താരം എറിഞ്ഞ ആദ്യ ഓവറിൽ തന്നെയാണ് പാണ്ഡ്യക്ക് പരിക്കേൽക്കുന്നത്. ബംഗ്ലാദേശ് ഓപ്പണർ ലിട്ടൺ ദാസിന്റെ ഷോട്ട് തടയുന്നതിനിടെയാണ് ഹാർദിക്കിന് പരിക്കേൽക്കുന്നത്. തുടർന്ന് ബുദ്ധിമുട്ട് അനുഭവിച്ച താരത്തെ ഇന്ത്യൻ ടീമിന്റെ ഫിസിയോ സംഘമെത്തി പരിശോധിക്കും ശേഷം കളത്തിന്റെ പുറത്തേക്ക് താരത്തെ മാറ്റുകയായിരുന്നു. പരിക്കേറ്റ താരത്തെ സ്കാനിങ്ങിനും മറ്റ് പരിശോധനകൾക്കും വിധേയമാക്കിയെന്ന് ബിസിസിഐ അറിയിച്ചിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News