ധർമശ്ശാല : ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ജയം. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണ്. 137 റൺസിനാണ് ഇംഗ്ലീഷ് ടീം ബംഗ്ലദേശിനെ തകർത്തത്. ഡേവിഡ് മലാന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 365 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാ ടീമിന് 227 റൺസെടുക്കാനെ സാധിച്ചുള്ളൂ. നാല് വിക്കറ്റെടുത്ത റീസെ ടോപ്ലെയാണ് ബംഗ്ലാദേശിന്റെ ഇന്നിങ്സ് തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലീഷ് ടീം ബംഗ്ലാദേശിനെതിരെ ശക്തമായ ആധിപത്യമായിരുന്നു സൃഷ്ടിച്ചത്. ഓപ്പണർമാർരായ ജോണി ബെയർസ്റ്റേയും മലാനും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുകയും. അർധസെഞ്ചുറിയെടുത്ത് ബെയർസ്റ്റോ പവലിയനിലേക്ക് തിരിച്ചെങ്കിലും ജോ റൂട്ടിനൊപ്പം മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടും മലാൻ ഒരുക്കി. 107 പന്തിൽ 16 ഫോറും ആഞ്ച് സിക്സറുകളുമായി 140 റൺസിന്റെ ഇന്നിങ്സാണ് മലാൻ ബംഗ്ലാദേശിനെതിരെ അടിച്ചെടുത്തത്. 82 റൺസെടുത്ത് റൂട്ടും ഇംഗ്ലീഷ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
ALSO READ : Cricket World Cup 2023 : ലങ്കയുടെ തൂക്കിയടി; പാകിസ്താന് കുറ്റൻ വിജയലക്ഷ്യം
ഒരുഘട്ടത്തിൽ ഇംഗ്ലീഷ് സ്കോർ ബോർഡ് 400 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മലാന്റെയും റൂട്ടിന്റെ വിക്കറ്റ് വീഴ്ചയോടെ അത് അവസാനിക്കുകയായിരുന്നു. ഇരുവർക്കും ശേഷമെത്തിയ ഇംഗ്ലണ്ട് ബാറ്റർ സ്കോർ ബോർഡിലേക്ക് വലിയ സംഭവാനങ്ങൾ ഒന്നും നൽകിയില്ല. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്ത് ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിനായി മഹെദി ഹസൻ നാലും ഷോറിഫുൾ ഇസ്ലാം മൂന്നും വിക്കറ്റുകൾ വീതം വീഴ്ത്തി. ടസ്ക്കിൻ അഹമ്മദും ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനും ഒരോ വിക്കറ്റുക വീതം നേടി.
ഒന്ന് ചേസ് ചെയ്യാൻ പോലും ബംഗ്ലാദേശിന് ആത്മവിശ്വാസം നൽകാത്തവിധമായി ഇംഗ്ലീണ്ടിന്റെ ബോളിങ് ആക്രമണം. 50 റൺസിനിടെ നാല് മുൻനിര ബാറ്റർമാരെ പുറത്താക്കി ഇംഗ്ലണ്ട് ഏകദേശം വിജയം ഉറപ്പിച്ചിരുന്നു. റീസെ ടോപ്ലെയാണ് ആദ്യ വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശിനെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തിയത്. പിന്നീട് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർ ലിട്ടൺ ദാസും വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീം ചേർന്ന് പ്രതിരോധിച്ചെങ്കിലും അത് വിജയത്തിലേക്കെത്തിച്ചില്ല. 76 റൺസെടുത്ത് ലിട്ടൺ ദാസ് പുറത്താകുമ്പോൾ ബംഗ്ലാദേശ് സ്കോർ ബോർഡിൽ 121 റൺസ് മാത്രമായിരുന്നു.
പിന്നീട് ഓരോ ഇടവേളകിൽ ഇംഗ്ലീഷ് ബോളർമാർ ബംഗ്ലാദേശ് ബാറ്റർമാരെ പവലിയനിലേക്ക് തിരികെ അയക്കുകയും ചെയ്തു. നാല് വിക്കറ്റെടുത്ത ടോപ്ലയ്ക്ക് പുറമെ ക്രിസ് വോക്സ് രണ്ടും സാം കറൻ, മാർക് വുഡ്, ആദിൽ റഷീദ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. ടൂർണമെന്റിലെ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണിത്. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റുകൊണ്ടാണ് നിലവിൽ ചാമ്പ്യന്മാർ ഏകദിന ലോകകപ്പ് പോരാട്ടത്തിന് തുടക്കമിട്ടത്. ജയത്തോടെ ഇംഗ്ലണ്ട് ടൂർണമെന്റിന്റെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് ആറാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. അതേസമയം പട്ടികയിൽ ഇന്ത്യ നാലാമതെത്തുകയും ചെയ്തു. നാളെ ഇന്ത്യയുടെ ലോകകപ്പിലെ രണ്ടാം മത്സരം. ഡൽഹിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇന്ത്യ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.