CWG 2022: ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം; ​ഗുസ്തിയിൽ സ്വർണം നേടി രവികുമാറും വിനേഷും നവീനും

CWG 2022: പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും 10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും വെള്ളി മെഡൽ സ്വന്തമാക്കി‍‍യിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 06:04 AM IST
  • രവികുമാർ, വിനേഷ് ഫോ​ഗട്ട്, നവീൻ എന്നിവർ ​ഗുസ്തിയിലാണ് സ്വർണം നേടിയത്.
  • 57 കിലോ ഫ്രീസ്റ്റൈലിൽ രവികുമാർ പരാജയപ്പെടുത്തിയത് നൈജീരിയൻ താരത്തെയാണ്.
  • ശ്രീലങ്കൻ താരത്തെ തോൽപ്പിച്ച് വിനേഷ് ഫോഗട്ടും 74 കിലോ ഗുസ്തിയിൽ പാക്കിസ്ഥാൻ താരത്തെ നവീനും പരാജയപ്പെടുത്തി.
CWG 2022: ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം; ​ഗുസ്തിയിൽ സ്വർണം നേടി രവികുമാറും വിനേഷും നവീനും

ബർമിങ്ങാം: കോമൺവെത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ നേട്ടം. രവികുമാർ, വിനേഷ് ഫോ​ഗട്ട്, നവീൻ എന്നിവർ ​ഗുസ്തിയിലാണ് സ്വർണം നേടിയത്. 57 കിലോ ഫ്രീസ്റ്റൈലിൽ രവികുമാർ പരാജയപ്പെടുത്തിയത് നൈജീരിയൻ താരത്തെയാണ്. ശ്രീലങ്കൻ താരത്തെ തോൽപ്പിച്ച് വിനേഷ് ഫോഗട്ടും 74 കിലോ ഗുസ്തിയിൽ പാക്കിസ്ഥാൻ താരത്തെ നവീനും പരാജയപ്പെടുത്തി. 2022 കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യ ഇതുവരെ 12 സ്വർണമാണ് നേടിയിരിക്കുന്നത്. 50 കിലോ വനിതാ വിഭാഗം ഗുസ്തിയിൽ പൂജ ഗെലോട്ടും വെങ്കലം നേടി. 76 കിലോ വിഭാഗത്തിൽ പൂജ സിങ്ങിനും വെങ്കലം നേടാനായി. 

പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും 10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും വെള്ളി മെഡൽ സ്വന്തമാക്കി‍‍യിരുന്നു. സ്റ്റീപ്പിൾചേസിൽ ദേശീയ റെക്കോർഡോടെയാണ് അവിനാഷ് നേട്ടം സ്വന്തമാക്കിയത്. ബോക്സിങ്ങിൽ നിതു ഗംഗസ് (വനിതാ വിഭാഗം), അമിത് പംഗൽ (പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ്) എന്നിവർ ഫൈനലിലും നിഖാത് സരീൻ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ സെമിയിലും പ്രവേശിച്ചു. 

Also Read: CWG 2022: കോമൺവെൽത്ത് ഗെയിംസ്: ഹൈജംപിൽ ഇന്ത്യയുടെ തേജസ്വിൻ ശങ്കറിന് വെങ്കലം

 

ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമിയിൽ ദക്ഷിണാഫ്രിക്കയയാണ് നേരിടുക. പി.വി.സിന്ധു ബാഡ്മിന്റൻ സിംഗിൾസിൽ സെമി ഫൈനലി‍ൽ പ്രവേശിച്ചു. ഞായറാഴ്ചയാണ് സെമി ഫൈനൽ മത്സരം. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവരും സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ മത്സരിക്കും. അചന്ത ശരത് കമൽ, മണിക ബത്ര എന്നിവർ ടേബിൾ ടെന്നിസിലും മത്സരിക്കും.

CWG 2022: ലോംഗ് ജംപിൽ വെള്ളി; ചരിത്ര നേട്ടം കുറിച്ച് മലയാളി താരം എം ശ്രീശങ്കർ; പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് സ്വർണ്ണം

ബര്‍മിംഗ്‌ഹാം: CWG 2022: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ലോംഗ് ജംപിൽ വെള്ളി സ്വന്തമാക്കി മലയാളി താരം എം ശ്രീശങ്കർ. ചരിത്രനേട്ടമാണ് ശ്രീശങ്കർ സ്വന്തമാക്കിയത്. 8.08 മീറ്റർ ചാടിയാണ് താരം മെഡൽ ഉറപ്പിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയിട്ടുണ്ട്.  അഞ്ചാം സ്ഥാനത്തെത്തിയ മുഹമ്മദ് അനീസും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ബഹാമാസിന്റെ ലക്വാൻ നൈൻ ആണ് സ്വർണം നേടിയത്. നൈനും 8.08 മീറ്റർ ദൂരമാണ് ചാടിയത്. എന്നാൽ ശ്രീശങ്കറിനെക്കാളും കുറഞ്ഞ അവസരത്തിൽ ഈ ദൂരം മറികടന്നതിനാലാണ് സ്വർണ്ണം ലഭിച്ചത്.  

അതേസമയം, ബോക്സിം​ഗിൽ ഒരു മെഡൽ കൂടെ ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. 67 കിലോ വിഭാ​ഗത്തിൽ രോഹിത് ടോക്കാസ് ആണ് മെഡൽ ഉറപ്പിച്ചത്.  ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ 8.06 മീറ്റർ ചാടി വെങ്കലം നേടി. ഫൈനലിൽ മത്സരിച്ച മറ്റൊരു മലയാളി അത്‌ലറ്റ് മുഹമ്മദ് അനീസ് 7.97 മീറ്റർ ചാടി അഞ്ചാമത്തെ സ്ഥാനത്തെത്തിയിരുന്നു.  പുലർച്ചെ നടന്ന ഫൈനൽ മത്സരത്തിൽ ചങ്കിടിപ്പ് വർധിപ്പിക്കുന്ന രീതിയിലായിരുന്നു ശ്രീശങ്കറിന്റെ ഓരോ ചാട്ടങ്ങളും. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കർ അനായാസം മെഡൽ നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴക്കുകയായിരുന്നു. ആദ്യ ചാട്ടത്തിൽ 7.60 മീറ്റർ പിന്നിട്ട ശ്രീശങ്കർ തുടർന്നുള്ള 2 ശ്രമങ്ങളിൽ ചാടിയത് 7.84 മീറ്റർ മാത്രമായിരുന്നു. ബഹാമാസിന്റെ ലാക്വാൻ നയിനും ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെന്നും ജമൈക്കയുടെ ഷോൺ തോംസണും ഇതിനുള്ളിൽ 8 മീറ്ററിനു മുകളിൽ ചാടുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ നഷ്ടമാകുമോയെന്ന ആശങ്കയിലായി ഇന്ത്യൻ ആരാധകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News