COVID Relief : BCCI രാജ്യത്തിന് 2000 ഓക്സിജൻ കോൺസെൻട്രേറ്റുകൾ നൽകി

രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനായി ബിസിസിഐ പത്ത് ലിറ്ററിന്റെ ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന ചെയ്തു എന്ന് ബോർഡ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : May 24, 2021, 11:44 PM IST
  • കോവിഡ് വൈറസിനെതിരെയുള്ള ഈ നീണ്ട പോരാട്ടത്തിന് ആരോഗ്യമേഖല സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി .
  • അവർ ഒരു മുന്നിണി പോരാളികളായി നമ്മുക്കൊരു കവചം സൃഷ്ടിക്കുന്നു.
  • ബിസിസിഐ എപ്പോഴും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന് ഗാംഗുലി കൂട്ടിചേർത്തു.
  • കോവിഡ് പ്രതിരോധത്തിന് രാജ്യത്തോടൊപ്പം ബോർഡ് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ
COVID Relief : BCCI രാജ്യത്തിന് 2000 ഓക്സിജൻ കോൺസെൻട്രേറ്റുകൾ നൽകി

Mumbai : ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡായ ബിസിസിഐ (BCCI) രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2000 പത്ത് ലിറ്റർ ഓക്സിജൻ കോൺസെൻട്രേറ്റുകൾ (Oxygen Concentrators) സംഭാവന ചെയ്തു. ട്വിറ്ററിലൂടെ ബിസിസിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനായി ബിസിസിഐ പത്ത് ലിറ്ററിന്റെ ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന ചെയ്തു എന്ന് ബോർഡ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

ALSO READ : Indian Team Srilankan Tour:രാഹുൽ ദ്രാവിഡ് കോച്ചാകും, സൂചന ബി.സി.സി.ഐയുടേത്

കോവിഡ് വൈറസിനെതിരെയുള്ള ഈ നീണ്ട പോരാട്ടത്തിന് ആരോഗ്യമേഖല  സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. അവർ ഒരു മുന്നിണി പോരാളികളായി നമ്മുക്കൊരു കവചം സൃഷ്ടിക്കുന്നു. ബിസിസിഐ എപ്പോഴും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന് ഗാംഗുലി കൂട്ടിചേർത്തു. ബോർഡ് സംഭാവന ചെയ്യുന്ന ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഉടനടി ആവശ്യമുള്ളവർക്കെത്തിച്ച് നൽകുന്നതിനും അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം അറിയിച്ചു.

ALSO READ : സുരക്ഷിതമായി നാട്ടിലെത്തി: ബി.സി.സിയെക്ക് നന്ദി അറിയിച്ച് ഒാസ്ട്രേലിയൻ ടീം

കോവിഡ് പ്രതിരോധത്തിന് രാജ്യത്തോടൊപ്പം ബോർഡ് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന ഈ സമയങ്ങളിൽ മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യകത ബിസിസിഐ മനസിലാക്കുന്നു, മാത്രമല്ല രാജ്യത്തുടനീളം ഓക്സിജനായി സൃഷ്ടിച്ച ഡിമാൻഡ്-സപ്ലൈ വിടവ് കുറയ്ക്കുന്നതിന് ഈ ശ്രമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു ജയ് ഷാ അറിയിച്ചു.

ALSO READ : Ipl 2021: ബയോ ബബിളിൽ പിശക്, ഈ സീസണിലെ മത്സരങ്ങൾ റദ്ദാക്കി

കോവിഡ് പ്രതിസന്ധിക്കിടെ ഐപിഎൽ നടത്തിപ്പുമായി മുന്നോട്ട് പോയതിന് ബിസിസിഐതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. എന്നാൽ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ 2021 സീസൺ പാതി വഴിക്ക് നിർത്തി വെക്കേണ്ടി വന്നു. ഇനി സെപ്റ്റംബർ അവസാനത്തോടെ യുഎഇയിൽ വെച്ച് ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ബിസിസിഐ തീരുമാനിക്കുന്നതെന്ന് വിവിധ വൃത്തങ്ങൾ അറിയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News