മെൽബൺ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സിൽ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. ജോക്കോവിച്ചിന്റെ പത്താം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് വിജയം സ്വന്തമാക്കിയത്. ആദ്യ ഗ്രാന്‍ഡ് സ്ലാം വിജയ പ്രതീക്ഷയുമായെത്തിയ സിറ്റ്‌സിപാസിന് ജോക്കോവിച്ചിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കഴിഞ്ഞ വർഷം കോവിഡ് വാക്‌സിൻ പ്രശ്നത്തിന് തന്നെ നാട്ടിലേക്ക് തിരിച്ചയച്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ക്കുള്ള മറുപടി കൂടിയായി ജോക്കോവിച്ചിന്റെ കിരീടനേട്ടം. സ്‌കോര്‍: 3-6, 6-7(4-7), 6-7(5-7)
ജോക്കോവിച്ചിന്റെ ആകെ ഗ്രാൻഡ് സ്ലാം നേട്ടം 22 ആയി. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ പുരുഷതാരമെന്ന റാഫേൽ നദാലിന്റെ റെക്കോർഡിനൊപ്പം ജോക്കോവിച്ചും എത്തി. ലോക റാങ്കിങ്ങിൽ ജോക്കോവിച്ച് ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ഈ വർഷം ജോക്കോവിച്ചിന്റെ തുടർച്ചയായ 12–ാം വിജയം കൂടിയാണിത്.
Also Read: Aksar Patel Marriage: അക്സർ പട്ടേൽ വിവാഹിതനായി; വധു മേഹ പട്ടേൽ - ചിത്രങ്ങൾ
ആദ്യം മുതൽ തന്നെ ആധിപത്യത്തോടെ കളിച്ച ജോക്കോവിച്ച്, 3–6നാണ് ആദ്യ സെറ്റ് നേടിയത്. രണ്ടാം സെറ്റിൽ സിറ്റ്സിപാസ് മികച്ച പ്രകടനം പുറത്തെടുത്തതോടെ രണ്ടാം സെറ്റ് 6–6 എന്ന നിലയിലാകുകയും കളി ടൈ ബ്രേക്കറിലേക്കു നീളുകയും ചെയ്തു. പിന്നീട് 7–4നാണ് ജോക്കോവിച്ച് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റും ടൈ ബ്രേക്കറിൽ 5–7നായിരുന്നു ജോക്കോവിച്ച് വിജയിച്ചത്. നൊവാക് ജോക്കോവിച്ച് ഏഴ് വിംബിൾഡൺ കിരീടവും രണ്ടു വട്ടം ഫ്രഞ്ച് ഓപ്പണും വിജയിച്ചിട്ടുണ്ട്. യുഎസ് ഓപ്പണില്‍ മൂന്നു തവണ ജയം സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...