KL Rahul : ഹണിമൂൺ ഒക്കെ പിന്നീട്! ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുമായി കെ.എൽ രാഹുൽ

India vs Australia : ഫെബ്രുവരി 9നാണ് ഓസ്ട്രേലിയയ്ക്തെതിരെയുള്ള ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്

Written by - Jenish Thomas | Last Updated : Jan 28, 2023, 02:03 PM IST
  • കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്കായിട്ടുള്ള തയ്യാറെടുപ്പിലാണ് കെ. എൽ രാഹുൽ
  • ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ളത്.
  • പരമ്പരയിൽ വലിയ മാർജിനിൽ തോൽപ്പിച്ചാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള കാലശ പോരാട്ടത്തിൽ ഇന്ത്യക്ക് പങ്കെടുക്കാൻ സാധിച്ചേക്കും
KL Rahul : ഹണിമൂൺ ഒക്കെ പിന്നീട്! ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുമായി കെ.എൽ രാഹുൽ

അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ ബോളിവുഡ് താരവും നടൻ സുനിൽ ഷെട്ടിയുടെ മകളുമായി അതിയ ഷെട്ടിയെ വിവാഹം ചെയ്യുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം കാത്തിരുന്ന താര വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോഴും ട്രെൻഡിങ്ങിലാണ്. ജുനവരി 23ന് മഹരാരാഷ്ട്രയിലെ ഖണ്ഡാലയിലുള്ള സുനിൽ ഷെട്ടിയുടെ ഫാം ഹൌസിൽ വെച്ച് 100 ഓളം പേർ മാത്രം പങ്കെടുത്ത ചടങ്ങളിലാണ് രാഹുലും അതിയയും തമ്മിൽ വിവാഹിതരാകുന്നത്. ഇനി ഇപ്പോൾ താരദമ്പതികൾ ഹണിമൂണിനും മറ്റ് സ്വകാര്യ നിമിഷങ്ങളിലേക്ക് പോകുമെന്ന് കരുതിയവർക്ക് തെറ്റി. സംഭവിക്കുന്നത് മറ്റൊന്നാണ്...

കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്കായിട്ടുള്ള തയ്യാറെടുപ്പിലാണ് കെ. എൽ രാഹുൽ. നിലവിൽ പുരോഗമിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ഏകിദനം, ടി20 പരമ്പരകളിൽ വിവാഹത്തെ തുടർന്ന് മാറി നിൽക്കുകയാണ് താരം. അതിനിടെയാണ് രാഹുൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായിട്ടുള്ള തയ്യാറെടുപ്പിൽ മുഴങ്ങിയിരിക്കുന്നത്. താരം തന്റെ ജിമ്മിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.

ALSO READ : KL Rahul-Athiya Shetty Haldi: മഞ്ഞളിൽ കുളിച്ച് രാഹുലും അതിയയും; ഹൽദി ചിത്രങ്ങൾ വൈറൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ളത്. പരമ്പരയിൽ വലിയ മാർജിനിൽ തോൽപ്പിച്ചാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള കാലശ പോരാട്ടത്തിൽ ഇന്ത്യക്ക് പങ്കെടുക്കാൻ സാധിച്ചേക്കും. പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന പരമ്പര മാർച്ച് 13നാണ് അവസാനിക്കുക. നാഗ്പൂർ, ഡൽഹി, ധർമ്മശാല, അഹമ്മദബാദ് എന്നീ നഗരങ്ങളാണ് ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുക. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഓസീസിനെതിരെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് : രോഹിത് ശർമ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എസ് ഭാരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്, സൂര്യകുമാർ യാദവ്

ഓസ്ട്രേലിയയുടെ സ്ക്വാഡ് : പാറ്റ് കുമ്മൻസ്, ആഷ്ടൺ അഗാർ, സ്കോട്ട് ബോളണ്ട്, അലക്സ് കാരെയ്, കാമറൂൺ ഗ്രീൻ, ജോഷ് ഹെസ്സൽവുഡ്, പീറ്റർ ഹാൻഡ്സ്കോംപ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാനെ, നഥാൻ ലയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചെൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News