Fifa Cup 2022: ലോകകപ്പിനായി ക്രൗഡ് മാനേജ്മെന്റ് സംവിധാനവുമായി ഖത്തർ യൂണിവേഴ്സിറ്റി

പ്രൊഫസർ സുമയ്യ അൽ മആദീദ് നേതൃത്വം നൽകിയ പ്രത്യേക ഗവേഷണ സംഘമാണ് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം  വികസിപ്പിച്ചിരിക്കുന്നത്. വൻകിട ഇവന്‍റ് ആയതിനാൽ ഫിഫ ലോകകപ്പ് വലിയ സുരക്ഷാ വെല്ലുവിളികൾ നിറഞ്ഞതാണ്.

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Jun 28, 2022, 05:17 PM IST
  • എൻജിനീയറിങ് കോളേജിലെ ഗവേഷക സംഘമാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തദ്ദേശീയമായി ഇന്‍റലിജന്റ് സെക്യൂരിറ്റി സംവിധാനം വികസിപ്പിച്ചത്.
  • പ്രൊഫസർ സുമയ്യ അൽ മആദീദ് നേതൃത്വം നൽകിയ പ്രത്യേക ഗവേഷണ സംഘമാണ് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
  • മൾട്ടി ടാസ്ക്ക് കൺവല്യൂഷനൽ ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിച്ച് ജനങ്ങളുടെ മുഖങ്ങൾ തിരിച്ചറിയുന്ന സംവിധാനം വികസിപ്പിക്കുന്നതിലും ഗവേഷകർ വിജയിച്ചു.
Fifa Cup 2022: ലോകകപ്പിനായി ക്രൗഡ് മാനേജ്മെന്റ് സംവിധാനവുമായി ഖത്തർ യൂണിവേഴ്സിറ്റി

2022ലെ ഫിഫ ലോകകപ്പ്  കാണാനെത്തുന്ന ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് ക്രൗഡ് മാനേജ്മെന്റ് സംവിധാനവുമായി ഖത്തർ യൂണിവേഴ്സിറ്റി.സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി​യു​മാ​യി സ​ഹ​ക​രിച്ച് ഖത്തർ യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിലെ ഗവേഷക സംഘമാണ്  ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തദ്ദേശീയമായി  ഇന്‍റലിജന്റ്  സെക്യൂരിറ്റി സംവിധാനം വികസിപ്പിച്ചത്. ജനങ്ങളുടെ കണക്കെടുപ്പ്, മുഖം തിരിച്ചറിയൽ സംവിധാനങ്ങളിലൂടെ സംശയാസ്പദമായ വ്യക്തികളെ ട്രാക്ക് ചെയ്യുക, റെക്കോർഡ് ചെയ്ത വിവരങ്ങൾ കാണികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് കൈകാര്യം ചെയ്യുക , അബ്നോർമൽ ഇവന്‍റ്  ഡിറ്റക്ഷൻ തുടങ്ങിയവയുൾപ്പെടുന്ന ഇന്റലിജന്റ് ക്രൗഡ് മാനേജ്മെന്റ് ആൻഡ് കൺട്രോള്‍ സിസ്റ്റമാണ് വികസിപ്പിച്ചിരിക്കുന്നത്. 

പ്രൊഫസർ സുമയ്യ അൽ മആദീദ് നേതൃത്വം നൽകിയ പ്രത്യേക ഗവേഷണ സംഘമാണ് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം  വികസിപ്പിച്ചിരിക്കുന്നത്. വൻകിട ഇവന്‍റ് ആയതിനാൽ ഫിഫ ലോകകപ്പ് വലിയ സുരക്ഷാ വെല്ലുവിളികൾ നിറഞ്ഞതാണ്. 15 ലക്ഷത്തിൽ അധികം കാണികളെയാണ് ഖത്തർ ലോകകപ്പിനായി പ്രതീക്ഷിക്കുന്നത്. ലോകകപ്പിനെത്തുന്ന കാണികൾ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കളിക്കാരുടെയും കാണികളുടേയും ഫിഫയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടേയും സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് ടൂർണമെന്റ് സംഘാടകരുടെ ചുമതലകളിൽപ്പെട്ടതാണ്. 

Read Also: Hajj 2022: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം കൊടുത്താല്‍ കനത്ത ശിക്ഷ

ലോകകപ്പ് പോലുള്ള വൻ കായിക ടൂർണമെന്റുകളിലും ചാമ്പ്യൻഷിപ്പുകളിലും സുരക്ഷാ പ്രഷ്നങ്ങൾ നിരവധിയാണ്. ഫിഫയെ സംബന്ധിച്ച് ലോകകപ്പ് വെല്ലുവിളികൾ നിറഞ്ഞതാണ്.  ലോകകപ്പിന്റെയും ലോകകപ്പുമായി ബന്ധപ്പെട്ട ഇവന്റുകളുടെയും സുഗമമായ നടത്തിപ്പിനും സ്റ്റേഡിയങ്ങൾക്ക് അകത്തും പുറത്തുമുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി ആർട്ടിഫിഷൽ ഇന്റലിജൻസ് , ഡ്രോൺ അധിഷ്ഠിത വീഡിയോ നിരീക്ഷണം,ഐസിടി തുടങ്ങിയ  നൂതന സാങ്കേതിക വിദ്യകളാണ് ഖത്തർ ഉപയോഗിക്കുന്നത്.

ഡ്രോൺ വിവരങ്ങൾ ശേഖരിച്ച് ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന സംവിധാനമാണ് ഗവേഷണസംഘം ആദ്യം വികസിപ്പിച്ചത്. ഇതിന് ശേഷം ഫുട്ബോൾ സപ്പോർട്ടേഴ്സ് ക്രൗഡ് ഡേറ്റ സെറ്റും സംഘം വികസിപ്പിച്ചു. മൾട്ടി ടാസ്ക്ക് കൺവല്യൂഷനൽ ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിച്ച് ജനങ്ങളുടെ മുഖങ്ങൾ തിരിച്ചറിയുന്ന സംവിധാനം വികസിപ്പിക്കുന്നതിലും ഗവേഷകർ വിജയിച്ചു. ഡ്രോൺ വിവരങ്ങൾ ശേഖരിച്ചുള്ള അബ്നോർമൽ ഇവന്‍റ്സ് ഡിറ്റക്ഷൻ സംവിധാനം വിശ്വാസ്യതകൊണ്ടും ചുരുങ്ങിയ ചെലവുകൊണ്ടും ശ്രദ്ധേയമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News