Kuwait City: കുവൈത്തില്‍ പ്രഖ്യാപിച്ചിരുന്ന കോവിഡ് നിയന്ത്രണം ഇനിയൊരു അറിയിപ്പ് വരെ തുടരാന്‍ വ്യോമയാന ഡയറക്ടറേറ്റ്
ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍പ് പ്രബല്യത്തിലായിരുന്ന നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി നീട്ടിയതായി Civil Aviation Directorate അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ എത്തുന്ന വിമാനങ്ങളില്‍ 35 യാത്രക്കാര്‍ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.
അതെസമയം, രാജ്യത്തു കോവിഡ് (Covid-19) കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കുവൈത്തില്‍ എത്തിയവരും കുവൈത്തിലെ പരിശോധനയില്‍ പോസിറ്റീവ് ആകുന്ന സംഭവങ്ങള്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നതായി അധികൃതര്‍ പറയുന്നു.
കൂടാതെ, കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദേശീയ അവധി ദിവസങ്ങളായിവരുന്ന ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 28 വരെ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. കുവൈറ്റ് ആരോഗ്യമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
രാജ്യത്തെ ആഘോഷ വേളകളില്‍ ഉണ്ടാകുന്ന ജനത്തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസങ്ങളില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നീക്കം.
Also read: Covid 19: ദുബായിലെ Al Barsha Health Centreൽ PCR Test താത്ക്കാലികമായി നിർത്തി വെച്ചു
കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ അവധി റദ്ദാക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഫെബ്രുവരി 7 മുതല്‍ മൂന്ന് മാസത്തേക്കാണ് നടപടി. ആഗോള തലത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അവധി റദ്ദാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെയടക്കം അവധി മരവിപ്പിച്ചത് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും എന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഒരിടവേളയ്ക്കുശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് കുവൈത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.