യുഎഇ (UAE)വിദ്യാഭ്യാസ മന്ത്രാലയം ഫെബ്രുവരി 14 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു. ഘട്ടം ഘട്ടമായി ആയിരിക്കും സ്കൂളുകൾ തുറക്കുക. ഈ അക്കാദമിക് ഇയറിന്റെ അവസാനം വരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലമ അറിയിച്ചു.
ആരോഗ്യ സാഹചര്യങ്ങൾ (Health Conditions) വിശദമായി വിശകലനം ചെയ്തതിനും വിദഗ്ധരോട് ഉപദേശം തേടിയതിനും ശേഷം മാതാപിതാക്കളുടെയും (Parents)കുട്ടികളുടെയും കൂടി അഭിപ്രായത്തെ മുൻനിർത്തിയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു.
ALSO READ: Saudi Arabia: പ്രവേശന വിലക്കേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം
എന്നാൽ വീട്ടിലിരുന്നും ക്ലാസുകൾ (Class)അറ്റൻഡ് ചെയ്യാൻ കഴിയുന്ന രീതി നിലനിർത്തുമെന്നും കുട്ടികൾക്ക് അവരുടെ താല്പര്യം അനുസരിച്ച് ക്ലാസുകൾ അറ്റൻഡ് ചെയ്യാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വർഷം യുഎഇയിലുടനീളം ഘട്ടം ഘട്ടമായി സ്കൂളുകൾ (School)പുനരാരംഭിക്കുന്നതിനെ തുടർന്ന് നിരവധി സ്കൂളുകൾ 'മിശ്രിത' പഠനം അല്ലെങ്കിൽ ബ്ലെൻഡഡ് ലേർണിംഗ് വാഗ്ദാനം ചെയ്യുണ്ട്. ക്ലാസ്റൂമുകളിൽ എത്താണോ വേണ്ടയോ എന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ചേർന്ന് തീരുമാനിക്കാം.
ALSO READ: Royal Gold Biryani: ലോകത്തിലെ ഏറ്റവും വില കൂടിയ Biryaniയുടെ Rate കേട്ടാല്‍ ഞെട്ടും
അബുദാബിയും (Abudhabi)സമാനമായ ഉത്തരവ് നൽകിയിട്ടുണ്ട്. ക്ലാസ്റൂമിനുള്ളിലുള്ള പഠനം ഫെബ്രുവരി 14ന് ആരംഭിക്കുമെങ്കിലും ഇ-ലേർണിംഗ് ഓപ്ഷൻ ആയി തന്നെ തുടർന്നും. പക്ഷെ ഫെബ്രുവരി 14ന് സ്കൂളുകളിൽ എത്തുന്നതിന് മുമ്പ് 4 ആഴ്ച ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. അത് മാത്രമല്ല വിദ്യാഭ്യാസ മേഖലയിലെ കോവിഡ് വാക്സിനേഷൻ കുത്തിവെയ്പ്പും ആരംഭിച്ച് കഴിഞ്ഞു.
Abu Dhabi Emergency, Crisis and Disasters Committee approves a preventive protocol specific to the schooling community, including academic and administrative staff and students, to be implemented until the end of the school year. pic.twitter.com/WPAOTZZ0xv
— مكتب أبوظبي الإعلامي (@admediaoffice) February 3, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക