Job Loss : സൗദി അറേബ്യയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

2018 മുതൽ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി വർധിപ്പിക്കാൻ ആരംഭിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 09:09 PM IST
  • 2018 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള കണക്കുകളാണിത്.
  • റിപ്പോർട്ടുകൾ അനുസരിച്ച് സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേർക്കാണ് ജോലി നഷ്ടപ്പെട്ടത്.
  • എന്നാൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതിനോടൊപ്പം തന്നെ സ്വദേശി ജീവനക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
  • 2018 മുതൽ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി വർധിപ്പിക്കാൻ ആരംഭിച്ചിരുന്നു.
Job Loss : സൗദി അറേബ്യയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

Saudi Arabia : സൗദി അറേബിയയിൽ ജോലി ചെയ്തിരുന്ന പത്തര ലേഖനം വിദേശികളുടെ (Expats) ജോലി കഴിഞ്ഞ മൂന്നര വർഷങ്ങൾക്കിടയിൽ നഷ്ടപ്പെട്ടു. 2018 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള കണക്കുകളാണിത്. റിപ്പോർട്ടുകൾ അനുസരിച്ച് സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേർക്കാണ് ജോലി നഷ്ടപ്പെട്ടത്.

എന്നാൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതിനോടൊപ്പം തന്നെ സ്വദേശി ജീവനക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2018 മുതൽ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി വർധിപ്പിക്കാൻ ആരംഭിച്ചിരുന്നു. 2018 ൽ പ്രതിമാസ ലേവി 400 റിയലായി ആണ് വർധിപ്പിച്ചത്. 2019 ൽ ഇത് 600 റിയാലായും 2020 ല്‍ 800 റിയാലായും വർധിപ്പിച്ചു.

ALSO READ: Abu Dhabi Explosion: ആക്രമണം ആസൂത്രിതം; സ്‌ഫോടനത്തിന് പിന്നിൽ ഹൂതികളെന്ന് സ്ഥിരീകരിച്ച് യുഎഇ

പ്രതിമാസ ലെവി വർധിപ്പിക്കുന്നതിന് മുമ്പ് സൗദിയിലാകെ 1.042 കോടി വിദേശി തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് 93.6 ലക്ഷമായി കുറഞ്ഞു. അതേസമയം സൗദി ജീവനക്കാരുടെ എണ്ണം 5.66 ശതമാനമായി വര്‍ധിച്ചു. 

ALSO READ: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

 സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആകെ സ്വദേശി ജീവനക്കരുടെ എണ്ണത്തില്‍ 1,79,000 ഓളം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ആകെ സ്വദേശി ജീവനക്കാര്‍ 33.4 ലക്ഷമാണ്. 2017 അവസാനത്തില്‍ സൗദി ജീവനക്കാര്‍ 31.6 ലക്ഷമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News