മസ്കറ്റ്: ഒമാനിലെ നിലവിലെ കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ സ്‌കൂളുകൾക്ക് ഏപ്രിൽ 16 ന് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല.
Also Read: ഒമാനിൽ കാലാവസ്ഥാ വ്യതിയാനം; കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യത!
ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12 ആയിട്ടുണ്ട്. ഒഴുക്കിൽപെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച പെയ്ത അതിശക്തമായ മഴയിൽ കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ച ഒമാനിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Also Read: ശനി വക്രഗതിയിലേക്ക്; ഒരു വർഷത്തേക്ക് ഈ രാശിക്കാർക്ക് ധനനേട്ടവും ലോട്ടറി ഭാഗ്യവും!
നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.