Human Trafficking: ബംഗ്ലാദേശ് എംപിക്ക് Kuwait ൽ തടവുശിക്ഷയും പിഴയും

കുവൈത്ത് ക്രിമിനൽ കോടതിയാണ് ബംഗ്ലാദേശ് എംപിയായ മുഹമ്മദ് ഷാഹിദ് ഇസ്ലാമിന് തടവുശിക്ഷയും 19 ലക്ഷം ദിനാർ പിഴയും വിധിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 03:42 PM IST
  • ഷാഹിദിനെ മാത്രമല്ല മുൻ അണ്ടർ സെക്രട്ടറി മാസിൻ അൽ ജർറാഹിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്.
  • ഇവരെകൂടാതെ ഒരു വ്യവസായിക്കും മുൻ ഉദ്യോഗസ്ഥനും നാലുവർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഒരു സിറിയൻ വംശജനും മൂന്നുവർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
  • മറാഫി കുവൈത്തിയ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ബംഗാദേശ് എംപിക്കെതിരെ അന്വേഷണം ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്.
Human Trafficking: ബംഗ്ലാദേശ് എംപിക്ക് Kuwait ൽ തടവുശിക്ഷയും പിഴയും

Kuwait: മനുഷ്യക്കടത്ത്, കളളപ്പണം എന്നീ കേസുകളിൽ ബംഗ്ലാദേശ് എംപിക്ക് നാലുവർഷം തടവും പിഴയും വിധിച്ചു.  കുവൈത്ത് ക്രിമിനൽ കോടതിയാണ് ബംഗ്ലാദേശ് എംപിയായ മുഹമ്മദ് ഷാഹിദ് ഇസ്ലാമിന് തടവുശിക്ഷയും 19 ലക്ഷം ദിനാർ പിഴയും വിധിച്ചത്. 

ഷാഹിദിനെ മാത്രമല്ല മുൻ അണ്ടർ സെക്രട്ടറി മാസിൻ അൽ ജർറാഹിനേയും കോടതി (Kuwait Court) ശിക്ഷിച്ചിട്ടുണ്ട്.  ഇവരെകൂടാതെ ഒരു വ്യവസായിക്കും മുൻ ഉദ്യോഗസ്ഥനും നാലുവർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.  ഒരു സിറിയൻ വംശജനും മൂന്നുവർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.  

Also Read: Dubai Covid 19 രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമായി എന്ന പരാമർശത്തിന് Israel ഔദ്യോഗികമായി മാപ്പ് പറഞ്ഞു

മറാഫി കുവൈത്തിയ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ബംഗാദേശ് എംപിക്കെതിരെ (Bangladeshi MP) അന്വേഷണം ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്.  ഇയാൾക്കെതിരെ ആരോപിച്ചിരിക്കുന്ന കൂറ്റം വിദേശത്തു നിന്നും തൊഴിലാളികളെ പണം വാങ്ങി എത്തിച്ചശേഷം വാഗ്ദാനം ചെയ്ത ജോലി നൽകാതെ കബളിപ്പിച്ചുവെന്നാണ്.  ഇയാൾ ഏതാണ്ട് 50 ലക്ഷത്തോളം ഡോളർ കുവൈത്തിൽ നിന്നും സമ്പാദിച്ചുവെന്നാണ് റിപ്പോർട്ട്. 

ഇയാൾ മൂന്ന് കമ്പനികളിലേക്കായി 20000 തൊഴിലാളികളെയാണ് കൊണ്ടുവന്നത്.  ഇയാൾ തൊഴിൽ കരാർ അനുസരിച്ചുള്ള ശമ്പളമോ താമസ സൗകര്യമോ ഇവർക്ക് നൽകിയിരുന്നില്ല.  കൂടാതെ ജോലിക്ക് ഹാജരാകാതിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ഇവർക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News