UAE: യാത്രാ ചട്ടങ്ങളില്‍ മാറ്റം, RT-PCR Test സമയപരിധി കുറച്ചു

ദുബായിലേക്കുള്ള  യാത്രാ ചട്ടങ്ങളില്‍  (Travel rules) മാറ്റം. പുതുക്കിയ ചട്ടങ്ങള്‍ ജനുവരി 31 മുതല്‍  നിലവില്‍ വരും. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 05:29 PM IST
  • ദുബായിലേക്കുള്ള യാത്രാ ചട്ടങ്ങളില്‍ (Travel rules) മാറ്റം.
  • ദുബായിലേക്ക് യാത്ര ചെയ്യും മുന്‍പ് എല്ലാ യാത്രക്കാരും പിസിആര്‍ ടെസ്റ്റ് (RT-PCR Test) നടത്തിയിരിക്കണം.
  • പിസിആര്‍ ടെസ്റ്റിന്‍റെ സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലത്തിന് 72 മണിക്കൂര്‍ മാത്രമാവും സാധുതയുണ്ടാവുക.
  • പുതുക്കിയ ചട്ടങ്ങള്‍ ജനുവരി 31 മുതല്‍ നിലവില്‍ വരും.
UAE: യാത്രാ ചട്ടങ്ങളില്‍ മാറ്റം,  RT-PCR Test സമയപരിധി കുറച്ചു

Dubai: ദുബായിലേക്കുള്ള  യാത്രാ ചട്ടങ്ങളില്‍  (Travel rules) മാറ്റം. പുതുക്കിയ ചട്ടങ്ങള്‍ ജനുവരി 31 മുതല്‍  നിലവില്‍ വരും. 

ദുബായിലേക്ക് യാത്ര ചെയ്യും മുന്‍പ്  എല്ലാ യാത്രക്കാരും പിസിആര്‍ ടെസ്റ്റ്  (RT-PCR Test) നടത്തിയിരിക്കണമെന്ന് പുതിയ ചട്ടങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ,  പിസിആര്‍ ടെസ്റ്റിന്‍റെ  സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ചട്ട പ്രകാരം ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലത്തിന് 72 മണിക്കൂര്‍ മാത്രമാവും സാധുതയുണ്ടാവുക. മുന്‍പ്  ഇത് 96 മണിക്കൂര്‍ ആയിരുന്നു. ദുബായ് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റിന്‍റേതാണ്  (Supreme Committee of Crisis and Disaster Management) തീരുമാനം. 

പുതുക്കിയ പ്രോട്ടോക്കോളുകളുടെ ഭാഗമായി, UAE നിവാസികളും  GCC പൗരന്മാരും സന്ദര്‍ശകരും ദുബായിലേക്ക് പുറപ്പെടുന്നതിന്  മുന്‍പ്  RT-PCR Test നടത്തേണ്ടതുണ്ട്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആ രാജ്യങ്ങളിലെ കോവിഡ്  (Covid-19) സാഹചര്യത്തെ അടിസ്ഥാനമാക്കി ദുബായിലെത്തുമ്പോള്‍ അധിക പരിശോധന ആവശ്യമാണെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു.

എന്നാല്‍, വിദേശത്ത് നിന്ന്  സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന യുഎഇ പൗരന്മാര്‍ക്കുള്ള പ്രോട്ടോക്കോളുകള്‍ അതേപടി തുടരും. ഇവര്‍ക്ക് യാത്രയ്ക്ക് മുന്‍പ്   PCR പരിശോധന ആവശ്യമില്ല. എന്നാല്‍,  ദുബായിലെത്തുമ്പോള്‍  അവര്‍ക്ക് പിസിആര്‍ പരിശോധന നടത്തേണ്ടിവരും. ഫലം പോസിറ്റീവാണെങ്കില്‍ 10 ദിവസം കൂടി താമസ സ്ഥലത്ത് ഹോം ക്വാറന്റൈനിലിരിക്കണം. 

Also read: Dubaiൽ ഗവ ഉദ്യോഗസ്ഥർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധം

അതേസമയം, യുഎഇയില്‍ പ്രതിദിന കോവിഡ് കേസില്‍ കഴിഞ്ഞ ദിവസം  റെക്കോര്‍ഡ് വര്‍ദ്ധന  രേഖപ്പെടുത്തി. 3,939 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. 

രാജ്യത്ത്  കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശനമാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News