Muscat: പ്രവാസികള്‍ക്ക് Work Permit നല്‍കാനും പുതുക്കാനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തി Oman.
പുതുക്കിയ ഫീസ് അനുസരിച്ച് ഉയര്‍ന്ന തസ്തികകളിലേയ്ക്ക് പ്രവാസികളെ റിക്രൂട്ട് ചെയ്യാനുള്ള ഫീസ് 2,001 (ഏതാണ്ട് 3.80 ലക്ഷം രൂപ) റിയാലായി വര്‍ദ്ധിപ്പിച്ചു. ഇടത്തരം തസ്തികകളിലേയ്ക്കുള്ള ഫീസ് 1001 റിയാലാണ്.
പ്രവാസി Recruitment Fees ഉയര്‍ത്തി Oman തൊഴില്‍ മന്ത്രാലയം ബുധനാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, ഉയര്‍ന്ന മാനേജ്മെന്റ് തസ്തികകളില്‍ മാത്രമല്ല, താഴെക്കിടയിലുള്ള പദവികളിലും permit fees ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രത്യേക, സാങ്കേതിക തൊഴിലുകളില്‍ Work Permit fees 601 റിയാലാണ്. മത്സ്യത്തൊഴിലാളി മേഖലയില്‍ 361 റിയാലും തൊഴിലാളി വിവരം മാറ്റുന്നതിന് 5 റിയാലും തൊഴിലുടമയെ മാറുന്നതിന് 5 റിയാലുമാണ് പുതുക്കിയ നിരക്ക്.
3 വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് 141 റിയാലും മൂന്നില്‍ കൂടുതല്‍ പേരെ കൊണ്ടുവരുന്നതിന് 241 റിയാലുമായി ഫീസ് ഉയര്‍ത്തി. ഇതേപോലെ കര്‍ഷകനും കന്നുകാലികളെ പോറ്റുന്നവര്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ട 3 പേര്‍ക്ക് 201 റിയാലും അതില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് 301 റിയാലുമാണ് പുതിയ നിരക്ക്.
കൂടാതെ, പ്രവാസി തൊഴിലാളികളുടെ സേവനാനന്തര അവകാശങ്ങള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ടിലേക്ക് മാറ്റിയതായും ഉത്തരവില്‍ പറയുന്നു.
ഒമാനില്‍ ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന നിരക്ക് Work Permitന് ഏര്‍പ്പെടുത്തുന്നത്. സ്വദേശിവത്ക്കരണം ശക്തമാക്കിയിരിക്കയാണ് ഒമാന്‍. 2021 അവസാനത്തോടെ 40% സ്വദേശികളെയും അടുത്ത വര്‍ഷം അത് 85% മായി ഉയര്‍ത്താനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രി ഡോ. മഹദ് ബാ'ഒവൈന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Alo nread: UAE: യാത്രാ ചട്ടങ്ങളില്‍ മാറ്റം, RT-PCR Test സമയപരിധി കുറച്ചുUAE: യാത്രാ ചട്ടങ്ങളില്‍ മാറ്റം, RT-PCR Test സമയപരിധി കുറച്ചു
എന്നാല്‍, സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലും കഴിഞ്ഞ ദിവസം വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫിനാന്‍ഷ്യല്‍, അഡ്മിനിസ്ട്രേറ്റിവ് തസ്തികകള്‍, ഇന്‍ഷുറന്‍സ് ബ്രോക്കറേജ് ജോലികള്‍, മാളുകളില്‍ സാധനങ്ങള്‍ തരം തിരിക്കല്‍, വില്പന, അക്കൗണ്ടി൦ഗ്, മണി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷന് എന്നീ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.