Dubai: വിമാന യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി Dubai പോലീസ്...
ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ചെറിയ ലാഭം നോക്കി വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ഒടുക്കം വഞ്ചിതരാകരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ജ സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരായവര്‍ ഏറെയാണ് എന്നാണ് പോലീസ് പറയുന്നത്. ടിക്കറ്റ് നല്‍കിയ ശേഷം വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് refund ചെയ്യുകയാണ് വ്യാജ സൈറ്റുകാര്‍ ചെയ്യുക. ഇക്കാര്യം യാത്രക്കാര്‍ അറിയില്ല. വിമാനത്താവളത്തില്‍ എത്തുമ്പോഴാണ് തങ്ങള്‍ ചതിക്കപ്പെട്ട വിവരം ഇവര്‍ മനസ്സിലാക്കുന്നത്.
ഇത്തരത്തിലുള്ള വ്യാജ സൈറ്റ് വഴി ടിക്കറ്റെടുത്ത് വഞ്ചിക്കപ്പെട്ട പലര്‍ക്കും വിമാനത്താവളത്തില്‍നിന്നു മടങ്ങേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. വ്യാജന്മാര്‍ നല്‍കുന്ന പ്രധാന ഓഫര്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ആണ്. പണം ലഭിക്കാന്‍ ആഗ്രഹിച്ച് പലരും ഇവരുടെ കണിയില്‍ വീണുപോകും.
Also read: Kuwait: പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ Covid Vaccine, സ്വീകരിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ
ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർ അംഗീകൃത ട്രാവൽ ഏജൻസികളുടെ വെബ് സൈറ്റുകള്‍ മാത്രം ഉപയോഗിക്കണമെന്നാണ് ദുബായ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...