Super Sale In Dubai: 90 ശതമാനം വിലക്കുറവ്.. നിരവധി ഓഫറുകൾ, യുഎഇയിൽ മൂന്നു ദിവസത്തെ സൂപ്പർ സെയിൽ!

Super Sale In Dubai: നവംബർ 25 മുതൽ 90 ശതമാനം വരെ വിലക്കുറവുമായി യുഎഇയിൽ സൂപ്പർ സെയിൽ വരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 02:20 PM IST
  • 90 ശതമാനം വരെ വിലക്കുറവും നിരവധി ഓഫറുകളുമായി മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു
  • നവംബര്‍ 25 വെള്ളിയാഴ്ച മുതല്‍ 27 വരെ മൂന്നു ദിവസത്തേക്കാണ് സൂപ്പര്‍ സെയില്‍
Super Sale In Dubai: 90 ശതമാനം വിലക്കുറവ്.. നിരവധി ഓഫറുകൾ, യുഎഇയിൽ മൂന്നു ദിവസത്തെ സൂപ്പർ സെയിൽ!

ദുബൈ: Super Sale In Dubai: വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും ഒപ്പം നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ കൊണ്ടുവരുന്നത്.  

Also Read: Saudi Arabia: നിരോധിത ലഹരി ഗുളികകള്‍ കടത്തിയ യുവാവിന് സൗദിയില്‍ വധശിക്ഷ

നവംബര്‍ 25 വെള്ളിയാഴ്ച മുതല്‍ 27 വരെ മൂന്നു ദിവസത്തേക്കാണ് സൂപ്പര്‍ സെയില്‍. ഫാഷന്‍, ബ്യൂട്ടി, ഹോം  ആന്റ് ഫര്‍ണിച്ചര്‍, കിച്ചണ്‍വെയര്‍, കുട്ടികളുടെ സാധനങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 90 ശതമാനത്തോളം വരെ വിലക്കുറവ് ഈ സെയിലിലൂടെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സ്, ദേറ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, ദുബൈ ഹില്‍സ് മാള്‍, ദുബൈ മറീന മാള്‍, ദുബൈ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍ ജുമൈറ, ദ പോയിന്റ്, ഇബ്ന്‍ ബത്തൂത്ത മാള്‍, സര്‍ക്കിള്‍ മാള്‍, നഖീല്‍ മാള്‍, ഗേറ്റ് അവന്യൂ ഡിഐഫ്‍സി, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഫെസ്റ്റിവല്‍ പ്ലാസ, അല്‍ സീഫ്, ബ്ലൂ വാട്ടേഴ്‍സ്, സിറ്റി വാക്ക്, ലാ മെര്‍, ദ ഔട്ട്‍ലെറ്റ് വില്ലേജ്, ദ ബീച്ച് എന്നിവിടങ്ങളില്‍ 3 ദിവസത്ത ഈ സൂപ്പര്‍ സെയിലിന്റെ ഡിസ്‍കൗണ്ട് ലഭിക്കും. 

Also Read: Guru Margi 2022: വ്യാഴം വക്രഗതിയിൽ; ഈ രാശിക്കാർക്ക് ഇന്നുമുതൽ മോശ സമയം!

മാത്രമല്ല വിവിധ മാളുകള്‍ സ്വന്തം നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റ് സമ്മാനങ്ങളും ക്യാഷ് ബാക്ക് ഓഫറുകളും ഇക്കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഈ കാലയളവില്‍ മികച്ച ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവുമെന്നാണ് പറയുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News