വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ വിളിച്ച് നന്ദി അറിയിച്ച് അബ്ദുല്‍ റഹീം

Riyad News: നേരില്‍ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുംം റഹീം ഫോണിലൂടെ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 4, 2024, 12:22 AM IST
  • ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ വിളിച്ച് നന്ദി അറിയിച്ച് അബ്ദുല്‍ റഹീം
  • ഒരുപാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങള്‍ മറക്കാനാകില്ലെന്നും റഹീം ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞു
വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ വിളിച്ച് നന്ദി അറിയിച്ച് അബ്ദുല്‍ റഹീം

റിയാദ്: വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ അബ്ദുല്‍ റഹീം ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. ഒരുപാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങള്‍ മറക്കാനാകില്ലെന്നും റഹീം ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞു.

Also Read: സൗദിയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

 

നേരില്‍ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുംം റഹീം ഫോണിലൂടെ പറഞ്ഞു. അബ്ദുല്‍ റഹീമിന്‍റെ ഫോണ്‍ കോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനോട് പറഞ്ഞു. 

Also Read: തടി കുറയ്ക്കണോ, ഈ കുരു ചില്ലറക്കാരനല്ല..!

 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by boche (@dr.boby_chemmanur)

Also Read: താരൻ പോയി മുടി തഴച്ചു വളരാൻ ഈ നീര് സൂപ്പറാ..!

 

ഇനി ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വര്‍ഷം മുമ്പ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്നും അദ്ദേഹം റഹീമിനോട് പറഞ്ഞു.  മാത്രമല്ല ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിണ് വാക്ക് നൽകുകയുമുണ്ടായി.  വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ റഹീമിന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News