തിരുവനന്തപുരം: 'ദുരൂഹ സമാധി' പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് നെയ്യാറ്റിൻകര ഗോപന്റെ മകൻ സനന്ദൻ. ഹിന്ദു ഐക്യവേദിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കല്ലറ പൊളിക്കാനുള്ള തീരുമാനം ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദൻ കൂട്ടിച്ചേർത്തു.
പൊലീസ് ഇന്നലെയും മൊഴി എടുത്തിരുന്നു. ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. അച്ഛന്റെ സമാധി പോസ്റ്റർ അടിച്ചത് താൻ തന്നെയെന്നും മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കഴിഞ്ഞ ദിവസം കല്ലറ പൊളിക്കാൻ അധികൃതർ സ്ഥലത്തെത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധം മൂലം തീരുമാനം മാറ്റി. കല്ലറ രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഗോപനെ കാണാനില്ലെന്ന പരാതിയിലാണ് നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തിരിക്കുന്നത്. നാട്ടുകാരാണ് പരാതി നൽകിയത്. സംഭവത്തില്‍ കുടുംബത്തിന്‍റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Read Also: ചക്രവാതചുഴി; സംസ്‌ഥാനത്ത് 16 വരെ ഇടിമിന്നൽ മഴ സാധ്യത; നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട്!
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറാലുംമൂട് ചന്തയ്ക്ക് സമീപത്തെ കാവ് വിളാകം കൈലാസനാഥ ക്ഷേത്ര സ്ഥാപകനും പൂജാരിയുമായ മണിയൻ എന്ന ഗോപൻ സ്വാമിയെ സമാധി ഇരുത്തിയത്. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കൾ ബോർഡ് വച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കൾ പറയുന്നത്.
താൻ സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ് മക്കളുടെ വാദം. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിന് ശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ പറഞ്ഞിരുന്നെന്നാണ് മക്കൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.