Baashha Re Release: രജനികാന്തിന്റെ കരിയർ ഹിറ്റ്, 'ബാഷ'യ്ക്ക് 30 വർഷം; റീ റിലീസിലൂടെ ആഘോഷമാക്കാൻ അണിയറപ്രവർത്തകർ

ന​ഗ്മ നായികയായി എത്തിയ ചിത്രത്തിൽ രഘുവരൻ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Jan 14, 2025, 05:40 PM IST
  • 4 കെ ക്വാളിറ്റിയിൽ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും.
  • 1995 ജനുവരി 12നാണ് ബാഷ റിലീസ് ചെയ്തത്.
  • അന്ന് ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു.
Baashha Re Release: രജനികാന്തിന്റെ കരിയർ ഹിറ്റ്, 'ബാഷ'യ്ക്ക് 30 വർഷം; റീ റിലീസിലൂടെ ആഘോഷമാക്കാൻ അണിയറപ്രവർത്തകർ

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം ബാഷ റീ-റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികയുന്ന സാഹചര്യത്തിലാണ് ബാഷ വീണ്ടും റീ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. 4 കെ ക്വാളിറ്റിയിൽ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. 1995 ജനുവരി 12നാണ് ബാഷ റിലീസ് ചെയ്തത്. അന്ന് ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. ന​ഗ്മയായിരുന്നു ചിത്രത്തിൽ നായികാ കഥാപത്രത്തെ അവതരിപ്പിച്ചത്. രജനിാന്തിന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ബാഷ. 

രഘുവരനാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ ഗാനങ്ങളും അതിലെ രജനികാന്തിന്റെ ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു അധോലോക നായകന്റെ കഥയാണ് ബാഷ. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര്‍ എം വീരപ്പനാണ് ചിത്രം നിര്‍മിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News