Attingal Twin Murder: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാൽ ശിക്ഷാ വിധി റദ്ദാക്കി ജാമ്യം നൽകണമെന്നാണ് രണ്ടാം പ്രതി അനുശാന്തി ആവശ്യപ്പെട്ടത്.  

Written by - Zee Malayalam News Desk | Last Updated : Jan 15, 2025, 12:49 PM IST
  • ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് അനുശാന്തി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി.
  • വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
  • പ്രതിയുടെ ആരോ​ഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ.
Attingal Twin Murder: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

ഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് അനുശാന്തി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ ആരോ​ഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ. 

ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാൽ ശിക്ഷാ വിധി റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തി ആവശ്യപ്പെട്ടത്. എന്നാൽ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഇത് തീർപ്പാക്കും വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

Also Read: Wild Elephant Attack: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

 

2014ലാണ് കേസിന് ആസ്പദമായ സംഭവം. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യുവും അനുശാന്തിയും പ്രണയത്തിലായിരുന്നു. അനുശാന്തി നേരത്തെ വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ അവർക്ക് നാല് വയസ് പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. ഈ കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മ ഓമനയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി അനുശാന്തിയെ ശിക്ഷിച്ചത്. കൊലപാതകങ്ങൾ നടത്തിയത് നിനോ മാത്യുവാണ്.

നിനോ മാത്യുവിന് അനുശാന്തി അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ കേസിൽ നിർണായകമായി. 2016 ഏപ്രിലിലാണ് കേസിൽ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. നിനോ മാത്യുവിനെ വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News