കൊച്ചി: എറണാകുളത്ത് 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിന് സമീപത്തെ സ്കൈലൈൻ ഫ്ലാറ്റിലാണ് സംഭവം. സ്വിമ്മിങ് പൂളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയായ ജോഷ്വ ആണ് മരിച്ചത്. കുട്ടി ഫ്ലാറ്റിൽ നിന്നും വീണതാണെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.