zee media ഗ്രൂപ്പ് തങ്ങളുടെ ലോകപ്രിയ രാഷ്ട്രീയ ചാനല്‍ Zee Hindustan ന്റെ സംപ്രക്ഷണം പുനരാരംഭിക്കുന്നു. പുതിയ രൂപത്തിലും ഭാവത്തിലും Zee Hindustan ഇന്ത്യയുടെ വാർത്താ ലോകത്തിൽ ഒരു പുതിയ വിപ്ളവം തന്നെ കൊണ്ടുവരും. രാജ്യത്തെ ആദ്യ നോൺ-ആങ്കർ ചാനൽ ആണിത്.
ചാനലിന്റെ സംപ്രക്ഷണം പുനരാംഭിക്കുന്ന വേളയില്‍ രാജ്യസഭാ എംപി ഡോ. സുഭാഷ്ചന്ദ്ര പറഞ്ഞത് സീ ഗ്രൂപ്പിന് 13 വാർത്താ ചാനലുകളുണ്ടെന്നും. ഇതില്‍ പല ചാനലുകളും വ്യത്യസ്ത ഭാഷയെയും പ്രവിശ്യയെയും പ്രതിനിധീകരിക്കുന്നതാണെന്നും. അതുകൊണ്ട്തന്നെ ഞങ്ങള്‍ ചിന്തിച്ചു എന്തുകൊണ്ട് നമുക്ക് രാജ്യത്തെ എല്ലാ വാര്‍ത്തകളും കിട്ടുന്ന ഒരു ചാനല്‍ രൂപീകരിച്ചു കൂടായെന്ന്.
അതായത് കാശ്മീരില്‍ നിന്നും തുടങ്ങി കന്യാകുമാരിവരെയുള്ള എല്ലാ വാര്‍ത്തകളും ഉള്‍ക്കൊള്ളിക്കുന്ന ഒരു ചാനല്‍. അങ്ങനെയാണ് Zee Hindustan രൂപീകരിച്ചതെന്നുമാണ്. "വണ്‍ നേഷണ്‍ വണ്‍ ന്യൂസ്" എന്ന തീമിൽ ആയിരിക്കും ഈ ചാനല്‍ പ്രവർത്തിക്കുക എന്ന് വ്യക്തമാക്കിയ അദ്ദേഹം Zee Hindustan ഇന്ത്യയുടെ ഒരറ്റത്തുനിന്നും മറ്റൊരു അറ്റം വരെ രാജ്യത്തെ ബന്ധിപ്പിക്കുമെന്നും പറഞ്ഞു.
മാധ്യമരംഗത്തിന്റെ മുഖം മാറുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡോ. ചന്ദ്ര പറഞ്ഞത് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു പരിപാടി അവതരിപ്പിക്കുമ്പോള്‍ അതിലെ അവതാരകനെയും കാണാന്‍ പറ്റും. അതായത് പ്രണവ് റായി, വിനോദ് ദുവ, രജത് ശർമ്മ, സുധീർ ചൌധരി തുടങ്ങിയ അവതാരകരുടെ മുഖം നിങ്ങള്‍ക്ക് മുന്നില്‍ വരാറുണ്ട്. എന്നാൽ അവതാരകൻ എത്ര നിഷ്പക്ഷനായാലും അയാളുടെ ചിന്ത വാര്‍ത്തയുമായി ബന്ധപ്പെട്ടിരിക്കും. അപ്പോള്‍ നിഷ്പക്ഷത ദുര്‍ബലമാകുന്നു.
നിഷ്പക്ഷത നിലനിർത്തുന്നതിന് എന്ത് നടപടി സ്വീകരിക്കണം എന്ന ഞങ്ങളുടെ ചിന്തയാണ് അവതാരകരുടെ ദൌത്യം (ആങ്കര്‍ റോള്‍) നിർത്തലാക്കണം എന്ന തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്. അതുകൊണ്ട് ഇനി ക്യാമറ വാർത്തകളെ നേരിട്ട് കാണിക്കുമെന്നും. ക്യാമറ നിഷ്പക്ഷമായിരിക്കും. ക്യാമറ ഒരിക്കലും കള്ളം പറയില്ല.
ദര്‍ശകര്‍ക്ക് കാഴ്ചപ്പാടുകൾ വ്യക്തമാകുന്നതിന് ശബ്ദം പിന്നിൽ നിന്നുണ്ടാകുമെന്നും അതുകൊണ്ട്തന്നെ രാജ്യത്തെ ആദ്യ ആങ്കര്ലെസ് ചാനല്‍ Zee Hindustan ആണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല യഥാര്‍ത്ഥ വസ്തുതകള്‍ അറിയാനുള്ള പ്രേക്ഷകരുടെ ആഗ്രഹം ഈ ചാനൽ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ചാനലിന്റെ പുനസംപ്രക്ഷണം നടത്തികൊണ്ട് ഡോ. സുഭാഷ്ചന്ദ്ര പറഞ്ഞ മറ്റൊരു കാര്യം നമ്മുടെ രാജ്യം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ഇംഗ്ലീഷിൽ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില ബുദ്ധിജീവികളാണെന്നും, എന്നാല്‍ ഇന്ത്യയുടെ ഇതിഹാസം 72 വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതാണെന്നും, ഭാരതത്തിന്റേത് 6,000 വര്‍ഷത്തെ പഴക്കമുള്ളതാണെന്ന കാര്യം ആളുകൾ മറക്കുന്നുവെന്നുമാണ്.
പുതിയ തലമുറയും മഹത്വകരമായ ഭൂതകാലവും തമ്മിലുള്ള ഒരു പാലം Zee Hindustan നിർമ്മിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇത് നമ്മുടെ പുരാതന വിജ്ഞാനം, ശാസ്ത്രം, സാംസ്കാരിക വൈവിധ്യം എന്നിവയെ ബന്ധിപ്പിക്കുമെന്നും പറഞ്ഞു.
വാർത്താ ബുള്ളറ്റിന്റെ സമയം അരമണിക്കൂറിൽ നിന്ന് 10 മിനിറ്റ് ആക്കി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളും ചാനലില്‍ ലഭിക്കും. ഇതില്‍ നിന്നും എല്ലാ ഭാരതീയരും ഞാന്‍ തമിഴനാണ്, മഹാരാഷ്ട്രക്കാരനാണ്, ഗുജറാത്തിയാണ് എന്ന ചിന്ത വിട്ട് ഭാരതീയനായി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സുഭാഷ്ചന്ദ്ര പ്രേക്ഷകരോട് മാധ്യമ രംഗത്തെ ഈ ആദ്യ വിപ്ലവ പരീക്ഷണം കാണുകയും മനസ്സിലാക്കുകയും ചെയ്യണമെന്നും ഇതിന്റെ അഭിപ്രായം അറിയിക്കണമെന്നും മാത്രമല്ല ഇതില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ തുറന്നുപറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Zee മീഡിയ ഗ്രൂപ്പിന്റെ എം.ഡി അശോക് വെങ്കടരാമണി ചാനലിനെ അഭിനന്ദിച്ചു. വാര്‍ത്താ ചാനലുകളില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ അല്ല കഴ്ചകള്‍ ആണ് കൂടുതല്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.