വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കൽ നടൻ വിജയ്ക്കൊപ്പം ആഘോഷിച്ച് നടി കീർത്തി സുരേഷും ഭർത്താവ് ആന്റണി തട്ടിലും. ദ റൂട്ടിന്റെ ഓഫീസിലായിരുന്നു ആഘോഷപരിപാടികൾ. കീർത്തിയുടെ സുഹൃത്തും നടൻ വിജയുടെ മാനേജറുമായ ജഗദീഷ് പളനിസ്വാമിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയുടെയും സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനിയായ ദ റൂട്ടിന്റെയും ഓഫീസിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
നടൻ വിജയും കീർത്തി സുരേഷിനും ഭർത്താവിനുമൊപ്പം പൊങ്കൽ ആഘോഷത്തിൽ പങ്കുചേർന്നു. നടിമാരായ കല്യാണി പ്രിയദർശൻ, മമിതാ ബൈജു എന്നിവരും ആഘോഷത്തിൽ സംബന്ധിച്ചു. പച്ച സാരിയും പിങ്ക് സ്ലീവ് ലെസ് ബ്ലൗസുമായിരുന്നു കീർത്തിയുടെ ഔട്ട്ഫിറ്റ്. ഇതിന് മാച്ച് ചെയ്യുന്ന പച്ച കുർത്തയാണ് ആന്റണി ധരിച്ചത്. ഫ്ലോറൽ പ്രിന്റുള്ള ബ്ലാക്ക് ഷർട്ട് ധരിച്ചാണ് വിജയ് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.