WCC: 'നോ എന്ന് പറയാനുള്ള സാഹചര്യമില്ലാത്ത സ്ത്രീകളോട് - അത് നിങ്ങളുടെ തെറ്റല്ല' - ഡബ്ല്യൂസിസി

Women In Cinema Collective: മാറ്റം അനിവാര്യമാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഡബ്ല്യുസിസി   

Written by - Zee Malayalam News Desk | Last Updated : Aug 26, 2024, 03:02 PM IST
  • വിമൻ ഇൻ സിനിമ കളക്ടീവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധ നേടുന്നു.
  • മാറ്റം അനിവാര്യം എന്ന ടാ​ഗ്ലൈനോടെയാണ് ഡബ്ല്യുസിസി ഇത് കുറിച്ചിരിക്കുന്നത്.
WCC: 'നോ എന്ന് പറയാനുള്ള സാഹചര്യമില്ലാത്ത സ്ത്രീകളോട് - അത് നിങ്ങളുടെ തെറ്റല്ല' - ഡബ്ല്യൂസിസി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ മലയാള സിനിമയിലെ നിരവധി പ്രമുഖർക്കെതിരെ ലൈം​ഗീകാരോപണങ്ങൾ ഉൾപ്പെടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ വിമൻ ഇൻ സിനിമ കളക്ടീവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധ നേടുന്നു. മാറ്റം അനിവാര്യം എന്ന ടാ​ഗ്ലൈനോടെയാണ് ഡബ്ല്യുസിസി ഇത് കുറിച്ചിരിക്കുന്നത്. 

''നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത് സ്ത്രീകളോട് - അത് നിങ്ങളുടെ തെറ്റല്ല, അതെല്ലാം ഉള്ള സ്ത്രീകളോട് - സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം.''

മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെയും സംവിധായകർക്കെതിരെയും എല്ലാം ലൈം​ഗീകാരോപണങ്ങൾ ഉന്നയിക്കപ്പെടുകയാണ്. നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പീഡന ആരോപണം ഉയർന്നിരിക്കുകയാണ്. 

ജൂനിയർ ആർട്ടിസ്റ്റാണ് നടൻ ബാബുരാജിനെതിരെ ലൈം​ഗീകാരോപണം ഉന്നയിച്ചിരിക്കുന്നത്. അവസരം തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തുടർന്ന് വിശ്രമ മുറിയിൽ കയറി വാതിൽ അടച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. നിരവധി പെൺകുട്ടികൾ നടന്റെ കെണിയിൽ വീണുവെന്നും പുറത്ത് പറയാത്തത് ഭയം കാരണമാണ്. പൊലീസിൽ മൊഴി നൽകാൻ തയ്യാറാണെന്നും അവർ പറഞ്ഞു. 

സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണവുമായി ഒരു യുവ നടി രം​ഗത്തെത്തിയിട്ടുണ്ട്. അവസരം വാ​ഗ്ദാനം ചെയ്ത് ശ്രീകുമാർ മേനോൻ തന്നെ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. 

രഞ്ജിത്ത്, സിദ്ദിഖ് എന്നിവർക്ക് പിന്നാലെ മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. നടി മിനു മുനീർ ആണ് ഇവർക്കെതിരെ ആരോപണം ഉന്നയിച്ചത്. അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ഇവർ ഫേസ് ബുക്ക് പേജിലൂടെ ആരോപണം ഉന്നയിച്ചു.

ശാരീരകവും മാനസികവുമായ പീഡനമുണ്ടായെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും നടി പറഞ്ഞു. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നും എതിര്‍ത്തതോടെ അവസരം കുറഞ്ഞെന്നും മിനു ആരോപിച്ചു.

ആദ്യത്തെ ദുരനുഭവം 2008ലാണെന്നും ജയസൂര്യയുടെ ഭാഗത്ത് നിന്നാണ് മോശം അനുഭവമുണ്ടായതെന്നും നടി വെളിപ്പെടുത്തി. റസ്റ്റ് റൂമില്‍ പോയിട്ട് വന്നപ്പോള്‍ ജയസൂര്യ പുറകില്‍ നിന്നു കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നും ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും പറഞ്ഞു. 
 
അമ്മയില്‍ അംഗത്വമെടുക്കാന്‍ വഴങ്ങിക്കൊടുക്കാന്‍ ഇടവേളബാബു ആവശ്യപ്പെട്ടതായും സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും ഉപദ്രവം അസഹനീയമയതോടെയാണ് മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറിയതെന്നും നടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News