Actress Shilpa Bala: 'അവിടേം സ്റ്റെപ്പ് തെറ്റിച്ചു', ഭാവനയുടെ ചിത്രത്തിന് ശിൽപബാലയുടെ അടിപൊളി കമന്റ്

തന്റെ ബാല്യകാല ചിത്രങ്ങളാണ് ഭാവന പങ്കുവെച്ചത്. സ്കൂൾ പഠനകാലത്ത് സംഘ നൃത്തം കളിക്കുന്നതിന്റെ ഫോട്ടോസ് ആണ് ഭാവന ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 05:17 PM IST
  • 'അവിടേം സ്റ്റെപ്പ് തെറ്റിച്ചു', എന്നായിരുന്നു ഭാവനയുടെ ചിത്രങ്ങൾക്ക് ശിൽപബാലയുടെ കമന്റ്.
  • പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയാണ് ഭാവന ഇതിന് മറുപടിയായി കമന്റ് ചെയ്തിട്ടുള്ളത്.
  • ഭാവനയുടെ അച്ഛൻ എടുത്ത ചിത്രങ്ങളാണിത്.
Actress Shilpa Bala: 'അവിടേം സ്റ്റെപ്പ് തെറ്റിച്ചു', ഭാവനയുടെ ചിത്രത്തിന് ശിൽപബാലയുടെ അടിപൊളി കമന്റ്

വളരെ അടുത്ത സുഹൃത്തുക്കളാണ് നടിമാരായ ഭാവനയും ശിൽപബാലയും. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മിക്കവാറും കാണാറുണ്ട്. ഇരുവരും ചേർന്നുള്ള റീൽസ് വീഡിയോകളും പെട്ടെന്ന് വൈറലാകാറുണ്ട്. ഭാവന പങ്കുവെച്ച പുതിയ ചിത്രങ്ങൾക്കുള്ള ശിൽപബാലയുടെ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. 

തന്റെ ബാല്യകാല ചിത്രങ്ങളാണ് ഭാവന പങ്കുവെച്ചത്. സ്കൂൾ പഠനകാലത്ത് സംഘ നൃത്തം കളിക്കുന്നതിന്റെ ഫോട്ടോസ് ആണ് ഭാവന ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒറ്റയ്ക്കുള്ള ചിത്രങ്ങളും മറ്റ് കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ട്. ഈ ചിത്രങ്ങൾക്കാണ് ശിൽപബാല കമന്റ് ചെയ്തിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mrs.June6  (@bhavzmenon)

Also Read: Bhavana: നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നടി ഈ ചിത്രത്തിലുണ്ട്, ആരാണെന്ന് മനസിലായോ?

 

'അവിടേം സ്റ്റെപ്പ് തെറ്റിച്ചു', എന്നായിരുന്നു ഭാവനയുടെ ചിത്രങ്ങൾക്ക് ശിൽപബാലയുടെ കമന്റ്. പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയാണ് ഭാവന ഇതിന് മറുപടിയായി കമന്റ് ചെയ്തിട്ടുള്ളത്. ഭാവനയുടെ അച്ഛൻ എടുത്ത ചിത്രങ്ങളാണിത്. ശിൽപബാലയ്ക്ക് പുറമെ ഷഫ്ന നിസാം, ഐമ റോസ്മി, കവിത നായർ തുടങ്ങി നിരവധി താരങ്ങളും ഭാവനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരുന്നു. ഭാവനയുടെ ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. 

‘Ntikkakkakkoru Premandaarnnu’ Movie : ഭാവനയുടെ തിരിച്ച് വരവ് ഒരുക്കുന്ന ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'; ഷൂട്ടിങ് ആരംഭിച്ചു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവനയെ മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! ന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷറഫുദ്ധീൻ നായകനാകുന്ന ചിത്രത്തിൻറെ പൂജ നടത്തിയത് കൊടുങ്ങലൂരാണ്. നിലവിൽ കൊടുങ്ങലൂരിൽ തന്നെയാണ് ചിത്രത്തിൻറെ ഷൂട്ടിങും പുരോഗമിക്കുന്നത്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്!.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മുമ്പ് പുറത്തുവിട്ടിരുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെ ഭാവനയും പോസ്റ്റർ പങ്കുവച്ചിരുന്നു. റെനീഷ് അബ്‍ദുൾഖാദറാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിന്റെ നി‍ർമ്മാണം. മലയാളത്തിൽ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്.

അതേസമയം ഭാവന കേന്ദ്ര കഥാപാത്രമായി എത്തിയ  ഹ്രസ്വ ചിത്രം ദ സര്‍വൈവൽ റിലീസ് ചെയ്തിരുന്നു. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷാണ് ചിത്രം സംവിധാനം ചെയ്തത്. സ്ത്രീപക്ഷ പ്രമേയത്തിലെത്തിയ ചിത്രമാണ് ദ സർവൈവൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News