Sherni OTT Release : വിദ്യ ബാലൻ ചിത്രം ഷെർണി ഇന്ന് അർധരാത്രി ആമസോൺ പ്രൈമിൽ എത്തും

ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അമിത് മസുർക്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 11:31 AM IST
  • ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • അമിത് മസുർക്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  • ഒരിട വേളക്ക് ശേഷം ഷെർണിയിലൂടെ വിദ്യാബാലൻ വിണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തുകയാണ്.
  • ആമസോൺ പ്രൈമിൽ ഇന്ത്യയിലെ ഷെർണിമാരെ പരിചയപ്പെടുത്തുന്ന പ്രൊമോഷൻ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.
Sherni OTT Release : വിദ്യ ബാലൻ ചിത്രം ഷെർണി ഇന്ന് അർധരാത്രി ആമസോൺ പ്രൈമിൽ എത്തും

Mumbai : വിദ്യ ബാലൻ ചിത്രം ഷെർണി (Sherni) ഇന്ന് അർദ്ധരാത്രി റിലീസ് ചെയ്യും. ആമസോൺ പ്രൈമിലാണ് (Amazon Prime) ചിത്രം റിലീസ് ചെയ്യുന്നത്. അമിത് മസുർക്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരിട വേളക്ക് ശേഷം ഷെർണിയിലൂടെ വിദ്യാബാലൻ (Vidhya Balan) വിണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തുകയാണ്. ആമസോൺ പ്രൈമിൽ ഇന്ത്യയിലെ ഷെർണിമാരെ പരിചയപ്പെടുത്തുന്ന പ്രൊമോഷൻ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.

മെയ് 31 ന് ചിത്രത്തിന്റെ ടീസർ താരം തന്നെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിരുന്നു.  ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറിന്റെ വേഷത്തിലാണ് വിദ്യാ ബാലൻ എത്തുന്നത്. വാക്കി ടോക്കിയും കയ്യിൽ പിടിച്ച്‌ കാടിനുളളിൽ നിൽക്കുന്ന ചിത്രം ചിത്രത്തിന്റെ പോസ്റ്ററായി പങ്ക് വെച്ചിരുന്നു. വിദ്യയുടെ പ്രകടനം ആസ്വദിക്കാനായി ആരാധകർ ഏറെ ആകാംഷയിലാണ്.

ALSO READ : Sherni Official: കയ്യിൽ വാക്കി ടോക്കി, പിറകിൽ കാട്, ഷെർണിയുടെ പോസ്റ്റർ ഹിറ്റ്

കോവിഡ്-19 (Covid 19) മൂലം ഷൂട്ടിംഗ് പൂർത്തിയാക്കാൻ നിരവധി തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റർ 2021 മെയ് 17 ന് വിദ്യ ബാലൻ തന്നെയാണ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചത്. ചിത്രത്തിൽ വിദ്യ ബാലനെ കൂടാതെ ശരദ് സക്സേന, മുകുൾ ചദ്ദ, വിജയ് റാസ്, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയ വൻ താരനിര കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ: OTT Release Update : കാത്തിരിപ്പിന് വിരാമം ; ധനുഷ് ചിത്രം Jagame Thandhiram വും ഷെർണിയും ഈ ആഴ്ച എത്തുന്നു

ഇതിന് മുന്നേ വിദ്യാ ബാലന്റെ ശകുന്താളാ ദേവി ഒടിടി റിലീസായി മികച്ച പ്രതികരണം നേടിയിരുന്നു. നോവൺ കിൽഡ് ജെസ്സീക്ക,കഹാനി,കഹാനി-2 തുടങ്ങിയവയെല്ലാം ത്രില്ലർ ജോണറുകളിൽ വിദ്യയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News