ലോകത്ത് ഏറ്റവും മനോഹരമായ മുഖം ആംബർ ഹേർഡ്സിന്; പുതിയ റിപ്പോർട്ട് പുറത്ത്

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോസ്‌മെറ്റിക് സർജൻ നടത്തിയ പഠനത്തിലാണ് ആംബറിന്‍റെ കണ്ണുകൾ, ചുണ്ടുകൾ, മുഖത്തിന്‍റെ ആകൃതി തുടങ്ങിയ സവിശേഷതകൾ അളക്കുകയും വിശകലനം ചെയ്യുകയും ചെയ്തത്. ഡിജിറ്റൽ ഫേസ് മാപ്പിങ്ങ് ടെക്നോളജി അനുസരിച്ചുള്ള വിലയിരുത്തലിൽ ആംബറിന്‍റെ മുഖം 91.85 % പെർഫക്ട് ആണെന്നാണ് പറയുന്നത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 23, 2022, 07:34 PM IST
  • മുഖത്തിന്‍റെ പ്രത്യേകതകൾ വളരെ കുറ്റമറ്റതും അധികം ആരിലും കാണാത്തവയും ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
  • 2016 മുതലാണ് അദ്ദേഹം ഗ്രീക്ക് ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി അനുസരിച്ചുള്ള തന്‍റെ ഗവേഷണം ആരംഭിച്ചത്.
  • ഇത് പ്രകാരം ടെലിവിഷൻ സ്റ്റാറായ കിം കാർദാഷിയന് ഏറ്റവും മികച്ച കൺപീലികളാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും മനോഹരമായ മുഖം ആംബർ ഹേർഡ്സിന്; പുതിയ റിപ്പോർട്ട് പുറത്ത്

ജോണി ഡെപ്പുമായുള്ള മാനഹത്യാ കേസ് കാരണം വാർത്താ തലക്കെട്ടുകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞ് നിന്ന താരമാണ് ആംബർ ഹേർഡ്സ്. കഴിഞ്ഞ ദിവസം താരത്തിനെക്കുറിച്ച് വന്ന ഒരു ന്യൂസ് റിപ്പോർട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ മുഖം ആംബർ ഹേർഡ്സിന്‍റേത് ആണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങൾ അനുസരിച്ച് താരത്തിന്‍റെ മുഖത്തിന്‍റെ പ്രത്യേകതകൾ വളരെ കുറ്റമറ്റതും അധികം ആരിലും കാണാത്തവയും ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോസ്‌മെറ്റിക് സർജൻ നടത്തിയ പഠനത്തിലാണ് ആംബറിന്‍റെ കണ്ണുകൾ, ചുണ്ടുകൾ, മുഖത്തിന്‍റെ ആകൃതി തുടങ്ങിയ സവിശേഷതകൾ അളക്കുകയും വിശകലനം ചെയ്യുകയും ചെയ്തത്. ഡിജിറ്റൽ ഫേസ് മാപ്പിങ്ങ് ടെക്നോളജി അനുസരിച്ചുള്ള വിലയിരുത്തലിൽ ആംബറിന്‍റെ മുഖം 91.85 % പെർഫക്ട് ആണെന്നാണ് പറയുന്നത്. ബ്രിട്ടിഷ് കോസ്മെറ്റിക് സർജനായ ജൂലിയൻ ഡിസിൽവയാണ് ഇത്തരമൊരു പഠനം നടത്തിയത്. 2016 മുതലാണ് അദ്ദേഹം ഗ്രീക്ക് ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി അനുസരിച്ചുള്ള തന്‍റെ ഗവേഷണം ആരംഭിച്ചത്. 

Read Also: Nayanthara Vignesh Shivan: തായ്ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും- ചിത്രങ്ങൾ

മുഖ ആകൃതിയുടെ അനുപാതം കണക്കാക്കിയാണ് ഇത് പ്രകാരം സൗന്ദര്യം വിലയിരുത്തുന്നത്. 2016 മുതലുള്ള ആംബർ ഹേർഡ്സിന്‍റെ റെഡ് കാർപ്പറ്റ് ചിത്രങ്ങൾ ശേഖരിച്ച് അത് വഴി അവരുടെ മുഖത്തെ കണ്ണുകൾ, മൂക്ക്, ചുണ്ടുകൾ തുടങ്ങി 12 ഘടകങ്ങൽ വിലയിരുത്തിയത് പ്രകാരമാണ് ലോകത്തെ ഏറ്റവും മനോഹരമായ മുഖം ആംബറിന്‍റേതാണെന്ന പ്രഖ്യാപനം നടത്തിയത്. പ്രകൃതിയിൽ എല്ലായിടത്തും കൃത്യമായ അനുപാതം ഉണ്ടെന്ന് ഗ്രീക്കുകാർ കണ്ടെത്തി, ആയിരക്കണക്കിന് വർഷങ്ങളായി ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങളുടെ രഹസ്യ സൂത്രവാക്യം അവർ രേഖപ്പെടുത്തി വച്ചിട്ടുണ്ടെന്നും യു.എസ് വീക്കിലിക്ക് നൽകിയ അഭിമുഖത്തിൽ ഡോക്ടർ ജൂലിയൻ പറഞ്ഞിരുന്നു. 

ഇത് പ്രകാരം ടെലിവിഷൻ സ്റ്റാറായ കിം കാർദാഷിയന് ഏറ്റവും മികച്ച കൺപീലികളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല ലോകത്ത് ഏറ്റവും മികച്ച കണ്ണുകളുടെയും ചുണ്ടുകളുടെയും ഉടമകൾ യധാക്രമം സ്കാർലറ്റ് ജൊഹാൻസണും എമിലി രതജ്കൊവ്സ്കിയും ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടിമാരുടേതിന് പുറമേ നടന്മാരുടെ സൗന്ദര്യവും ഡോക്ടർ ജൂലിയൻ വിലയിരുത്തി. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ഹോളീവുഡ് താരം റോബർട്ട് പാറ്റിൻസണിന്‍റെ മുഖം 92.15 % പെർഫക്ട് ആണെന്ന് ഡോക്ടർ ജൂലിയൻ അഭിപ്രായപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News