Hyderabad : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആർആർആറിന്റെ (RRR Movie) ആദ്യ ഗാനം റിലീസ് ചെയ്തു. ചിത്രം ഒക്ടോബർ 13 നാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത ഗായകരായ അനിരുദ്ധ് രവിചന്ദർ, അമിത് ത്രിവേദി, വിജയ് യേശുദാസ്, (Vijay Yesudas) ഹേമ ചന്ദ്ര, യാസിൻ നസീർ എന്നിവർ ആലപിച്ച ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഗാനം കംപോസ് ചെയ്തിരിക്കുന്നത് എംഎസ് കീരവാണി ആണ്.
This Friendship day, witness the coming together of 2 powerful opposing forces - Ramaraju & Bheem #Natpu Music Video: https://t.co/KTZXpFUde6@MMKeeravaani@anirudhofficial @itsvedhem @ItsAmitTrivedi @IAMVIJAYYESUDAS #YazinNizar@TSeries @LahariMusic #RRRMovie #Dosti #Priyam
— Jr NTR (@tarak9999) August 1, 2021
ഈ അഞ്ച് ഗായകനായും അഞ്ച് ഭാഷകളിലായി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഗാനം പുറത്തിറക്കിയിട്ടുണ്ട്. ഓരോ ഭാഷയിലുമായി 5 രചയിതാക്കളാണ് ഗാനം രചിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഗാനം ഓഗസ്റ്റ് 1 ന് പുറത്തിറക്കുമെന്ന് രാജമൗലി (Rajamauli) അറിയിച്ചിരുന്നു.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഡി.വി.വി ധനയ്യയാണ്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിൽ രാം ചരണും (Ramcharan) ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ALSO READ: RRR Movie: രാജമൗലിയുടെ ആർആർആറിൽ അതിശക്തനായി Ajay Devgn; താരത്തിന്റെ ചിത്രത്തിലെ ഫസ്റ്റ് ലുക്കെത്തി
ബ്രഹ്മാണ്ഡ ചിത്രം RRR ന്റെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്ഫോമായ സീ5 ആണ്. മലയാളം ഉൾപ്പെടെ നാല് ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റാണ് ZEE5 സ്വന്തമാക്കിയത്. കൂടാതെ സീ നെറ്റുവർക്ക് തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ ഹിന്ദിയും ഇംഗ്ലീഷും മറ്റ് വിദേശഭാഷകളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.
ALSO READ: Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു
2019ത് മുതൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് പ്രാവശ്യം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിൽ വലിയ സെറ്റുകൾ നിർമിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്.
തെലുഗു സൂപ്പർ സ്റ്റാറുകളായ റാം ചരണും ജൂണിയർ എൻടിആറും ഒന്നിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആര്.ആര്.ആര് എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്. ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്. ചിത്രത്തിന്റെ മുതല്‍ മുടക്ക് 450 കോടിയാണ്.