മാന്യമായ ജീവിതം നയിക്കാൻ പണം ഒരു അത്യാവശ്യ ഘടകമാണ്. സമ്പാദ്യമുണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കാനാകും. അത്തരത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ തേടുന്നവരാണ് നമ്മളിൽ പലരും.
ധനസമ്പാദനവും പൂജാമുറിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മിക്ക വീടുകളിലും ഒരു പൂജാമുറിയുണ്ടാകും. ക്ഷേത്രം പോലെ തന്നെ പരപാലിക്കേണ്ടയിടമാണ് പൂജാമുറി. പൂജാമുറിയിൽ ചെയ്യുന്ന ചില കാര്യങ്ങൾ നമുക്ക് സമ്പത്തും ഐശ്വര്യം പ്രദാനം ചെയ്യുന്നു.
ഒരു പൂജാമുറി ഒരുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
പൂജാമുറിയില്‍ വിളക്ക് തെളിയിക്കുന്ന സമയം കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് നല്ലതാണ്. ഒരു തുളസിയില കൂടി അതിൽ ഇടണം. തുടർന്ന് അത് സേവിയ്ക്കുന്നതും നല്ലതാണ്. ഐശ്വര്യം നിറയാൻ ഇത് പ്രധാനമാണ്. വലത് ഭാഗത്തായി വേണം കിണ്ടി വയ്ക്കാൻ. വെള്ളി അല്ലെങ്കില്‍ ഓടിന്റെ കിണ്ടിയാണ് വയ്ക്കേണ്ടത്. ദിവസവും കഴുകി വൃത്തിയാക്കി പുതിയ വെള്ളം വേണം വയ്ക്കാൻ. കിണ്ടിയുടെ വാല്‍ഭാഗത്തായി പുഷ്പങ്ങളോ ഇലകളോ വയ്ക്കാൻ പാടില്ല.
വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ വേണം ദൈവങ്ങളുടെ ചിത്രങ്ങൾ വയ്ക്കാൻ. വടക്ക് ദിശ എന്ന് പറയുന്നത് കുബേരദിശയാണ്. ഈ ചിത്രങ്ങളില്‍ ദിവസവും തീര്‍ത്ഥജലം തളിച്ച് ശുദ്ധമാക്കുന്നത് നല്ലതാണ്. പൊടി തുടച്ച് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം.
പൂജാമുറിയിൽ വയ്ക്കുന്ന ജലത്തില്‍ ഒരു നുള്ള് പച്ചക്കര്‍പ്പൂരം, ഏലയ്ക്ക, കറുവാപ്പട്ട, ഒരു വെള്ളിനാണയം എന്നിവ ഇടുന്നത് നല്ലതാണ്. ഇത് കുടുംബത്തിൽ ഐശ്വര്യവും ധനവും വരാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)