Chanakya Niti: അപകടം വിളിച്ച് വരുത്തുന്നതിന് തുല്യം; ഇവരെ ഒരിക്കലും സഹായിക്കരുത്!

പൗരാണിക ഭാരതത്തിലെ ഒരു മികച്ച പണ്ഡിതനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജകീയ ഉപദേശകനുമായിരുന്നു ചാണക്യന്‍. 

 

ചാണക്യന്റെ വാക്കുകള്‍ അനുസരിച്ചാല്‍ ജീവിതത്തില്‍ തീര്‍ച്ചയായും ഒരാള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ആളുകൾ പിന്തുടരുന്നു.

1 /7

കഷ്ടപ്പെടുന്നവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാല്‍ ചില ആൾക്കാരെ സഹായിക്കരുതെന്ന് ചാണക്യൻ പറയുന്നു. അത് നാശം വിളിച്ച് വരുത്തും. 

2 /7

ചാണക്യന്റെ അഭിപ്രായത്തിൽ കള്ളം പറയുന്ന ഒരാളെ ഒരിക്കലും സഹായിക്കരുത്. അത്തരക്കാര്‍ നമ്മെ വിശ്വസിപ്പിച്ച് വഞ്ചിച്ചേക്കാം. ഇവർ പിന്നീട് നമുക്ക് തന്നെ ദോഷം ചെയ്യും.   

3 /7

മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ട് ജീവിക്കുന്നവരെ ഒരു കാരണവശാലും സഹായിക്കരുതെന്ന്  ചാണക്യന്‍ പറയുന്നു. അവരില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത്.  

4 /7

അസൂയയുള്ള ഒരു വ്യക്തിയെ ഒരിക്കലും സഹായിക്കരുത്. അവര്‍ നിങ്ങളില്‍ നിന്ന് സഹായം നേടുകയും പിന്നീട് നിങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞുപരത്തുകയും ചെയ്‌തേക്കാം.  അവര്‍ നിങ്ങളുടെ മാനസിക സമാധാനത്തെക്കൂടി തകര്‍ക്കുന്നു. 

5 /7

വിഡ്ഢികളെ ഒരിക്കലും ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യരുതെന്ന് ചാണക്യന്‍ പറയുന്നു. കാരണം ലോകത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും അവര്‍ക്ക് യാതൊരു ബോധവുമില്ല, കാരണം അവര്‍ മറ്റുള്ളവരുടെ തെറ്റ് കണ്ടെത്തുന്നതില്‍ തിരക്കിലായിരിക്കും. 

6 /7

ഒരിക്കലും അസന്തുഷ്ടരായ ആളുകളെ സഹായിക്കരുത്. അവര്‍ ഒരിക്കലും ഒന്നിലും ആരിലും തൃപ്തരായിരിക്കില്ല. അവര്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തി പരാതി പറയുന്നു.  

7 /7

സ്വന്തം താല്‍പ്പര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളെ ഒരിക്കലും സഹായിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. ഇത്തരക്കാര്‍ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി മറ്റുള്ളവരെ വേദനിപ്പിക്കാന്‍ മടിക്കില്ല.  (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)  

You May Like

Sponsored by Taboola