Guruvayoorambala Nadayil: ബോക്സ് ഓഫീസ് ഇളക്കി മറിച്ച് 'ഗുരുവായൂരമ്പല നടയിൽ'; ചിത്രം ഒരാഴ്ച കൊണ്ട് നേടിയത്

Guruvayoorambala Nadayil box office collection: 2024ൽ റിലീസായ മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഓപ്പണിംഗ് കളക്ഷൻ നേടി മൂന്നാമത്തെ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ.

Written by - Zee Malayalam News Desk | Last Updated : May 23, 2024, 03:50 PM IST
  • പൃഥ്വിരാജും ബേസിൽ ജോസഫുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
  • കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കുന്നത്.
  • വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
Guruvayoorambala Nadayil: ബോക്സ് ഓഫീസ് ഇളക്കി മറിച്ച് 'ഗുരുവായൂരമ്പല നടയിൽ'; ചിത്രം ഒരാഴ്ച കൊണ്ട് നേടിയത്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം സ്വന്തമാക്കിക്കൊണ്ട് ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്‌സ് ഓഫീസിൽ ചിത്രം ചലനം സൃഷ്ടിച്ചു കഴിഞ്ഞെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 

ഈ വർഷം മലയാളത്തിൽ റിലീസായ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഓപ്പണിംഗ് കളക്ഷൻ നേടി മൂന്നാമത്തെ ചിത്രമായി ഗുരുവായൂരമ്പലനടയിൽ മാറിയിരുന്നു. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബ്ബിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരാഴ്ച കൊണ്ട് ഗുരുവായൂരമ്പലനടയിൽ ആഗോള തലത്തിൽ നേടിയത് 54 കോടിയിലധികമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ALSO READ: മമ്മൂട്ടിയുടെ 'ടർബോ ജോസ്' കേറി കൊളുത്തിയോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. 'കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് "ഗുരുവായൂരമ്പലനടയിൽ". ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, എഡിറ്റർ - ജോൺ കുട്ടി, സംഗീതം - അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ആർട്ട് ഡയറക്ടർ - സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ - അശ്വതി ജയകുമാർ, മേക്കപ്പ് - സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ - അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശ്രീലാൽ, സൗണ്ട് മിക്സിംങ് - എം ആർ രാജകൃഷ്ണൻ, ആക്ഷൻ - ഫെലിക്സ് ഫുകുയാഷി റവ്വേ, സ്റ്റിൽസ് - ജെസ്റ്റിൻ ജെയിംസ്, റോഹിത് കെ സുരേഷ്, ഡിസൈൻ - ഡികൾട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ - അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ - കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, പി ആർ ഒ - എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News