Akhil Marar: ബിഗ് ബോസ് ഹൗസിൽ പടയൊരുക്കം തുടങ്ങി; അഖിൽ മാരാരെ പെൺകൂട്ടം പൂട്ടുമോ?

Bigg Boss Malayalam Season 5: സ്ത്രീ മത്സരാർത്ഥികൾ അഖിലിനെ വലിയ വെല്ലുവിളിയായാണ് കാണുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ ബിഗ് ബോസ് ഹൗസിൽ ആരംഭിച്ച് കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 03:01 PM IST
  • പ്രഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേര് അഖിലിൻ്റേതായിരുന്നു.
  • വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തി കൂടിയാണ് അഖിൽ.
  • ബിഗ് ബോസ് സീസൺ 5ലേയ്ക്ക് ആദ്യം നോമിനേറ്റ് ചെയ്യപ്പെട്ടത് അഖിലാണ്.
Akhil Marar: ബിഗ് ബോസ് ഹൗസിൽ പടയൊരുക്കം തുടങ്ങി; അഖിൽ മാരാരെ പെൺകൂട്ടം പൂട്ടുമോ?

ബിഗ് ബോസ് സീസൺ 5ലെ മത്സരാർത്ഥികളിൽ ഒറ്റ ദിവസം കൊണ്ട് ശ്രദ്ധേയനായിരിക്കുകയാണ് സംവിധായകനായ അഖിൽ മാരാർ. പ്രഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേര് അഖിലിൻ്റേതായിരുന്നു. നേരത്തെ മുതൽ വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തി കൂടിയാണ് അഖിൽ.

ബിഗ് ബോസ് സീസൺ 5ലേയ്ക്ക് ആദ്യം നോമിനേറ്റ് ചെയ്യപ്പെട്ടത് അഖിലായിരുന്നു. റെനീഷ റഹ്മാനാണ് അഖിലിനെ നോമിനേറ്റ് ചെയ്തത്. മുന്നോട്ടുള്ള തൻ്റെ യാത്രയിൽ ഏറ്റവും വെല്ലുവിളിയായി മാറാൻ സാധ്യതയുള്ള ശക്തനായ മത്സരാർത്ഥിയായതിനാലാണ് അഖിലിനെ നോമിനേറ്റ് ചെയ്യുന്നതെന്നാണ് റെനീഷ പറഞ്ഞത്. ഇപ്പോൾ ഇതാ റെനീഷയ്ക്ക് മാത്രമല്ല, മറ്റ് സ്ത്രീ മത്സരാർത്ഥികളും അഖിലിനെ വലിയ വെല്ലുവിളിയായാണ് കാണുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലുണ്ടായത്. 

ALSO READ: ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ; സ്വപ്നസാക്ഷാത്കാരമെന്ന് താരം

പെൺപട അഖിലിനെ ടാർഗറ്റ് ചെയ്യുന്ന രീതിയിലുള്ള ചർച്ചകളാണ് കഴിഞ്ഞ ദിവസം രാത്രി നടന്നത്. സ്ത്രീ വിരുദ്ധനായും പുരുഷ മേധാവിത്വത്തിൻ്റെ പ്രതീകമായുമെല്ലാമാണ് അഖിൽ മാരാരെ സ്ത്രീ മത്സരാർത്ഥികൾ കാണുന്നത്. അഖിൽ മുമ്പ് നടത്തിയിട്ടുള്ള വിവാദ പരാമർശങ്ങളാകാം ഇത്തരമൊരു വിലയിരുത്തലിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത്. അഖിലിനെ പൂട്ടാൻ പെണ്ണുങ്ങൾ തുനിഞ്ഞിറങ്ങുമ്പോൾ ആർക്കാകും അന്തിമ വിജയം എന്ന് വ്യക്തമാകാൻ വരും ദിവസങ്ങളിലെ ടാസ്കുകളും നിലപാടുകളുമെല്ലാം നിർണായകമാകും.

നാദിറ മെഹ്റിൻ ഉൾപ്പെടെയുള്ളവരാണ് അഖിലിനെതിരെ പടയൊരുക്കം തുടങ്ങിയിരിക്കുന്നത്. സെറീനയും ദേവുവും ഗോപികയും ഉൾപ്പെടെയുള്ളവരും അഖിലിനെതിരെ നിലപാട് എടുക്കുമെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. അഖിൽ റൊമാൻസ് ട്രാക്ക് പിടിക്കാൻ നോക്കുകയാണെന്ന് കിച്ചണിലെ ഒരു സംസാരത്തിനിടയിൽ ദേവു പറയുന്നുണ്ട്. 

കൊള്ളാവുന്ന ഒരെണ്ണത്തിനെ വളച്ചുകൊണ്ടുവരുമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് വന്നതെന്ന ദേവുവിനോടുള്ള അഖിലിൻ്റെ മറുപടിയും ചർച്ചയായി കഴിഞ്ഞു.  ഏതായാലും  ക്ഷമ നശിച്ച അഖിലിനെയാണ് പുതിയ പ്രൊമോയിൽ കാണാനാകുന്നത്. പെൺകൂട്ടത്തിൻ്റെ നീക്കങ്ങൾ ഫലം കണ്ട് തുടങ്ങിയോ അതോ അഖിൽ യഥാർത്ഥ രൂപം പുറത്തെടുത്തതാണോ എന്ന് വ്യക്തമല്ല. അഖിലിനെതിരെ പെൺപട നീക്കം ആരംഭിച്ചെന്ന് എന്തായാലും ഇതിലൂടെ വ്യക്തമായി കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News