പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു

ഇന്നലെ രാത്രി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  കോവിഡ് ബാധയെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Jan 4, 2021, 06:59 AM IST
  • നേരത്തെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
  • അവിടത്തെ ചികിത്സ ഫലിക്കാത്തതിനാൽ ഇന്നലെ രാവിലെ അദ്ദേഹത്തെ കരുനാഗപ്പള്ളിയിലേക്ക് മാറ്റിയിരുന്നു.
  • പക്ഷേ അവിടേയും ശരിയാകാത്തതിനാലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസിലേക്ക് മാറ്റിയത്.
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (Anil Panachooran) അന്തരിച്ചു.  ഇന്നലെ രാത്രി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  കോവിഡ് ബാധയെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. 

നേരത്തെ കൊവിഡ് (Covid19) ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടത്തെ ചികിത്സ ഫലിക്കാത്തതിനാൽ ഇന്നലെ രാവിലെ അദ്ദേഹത്തെ കരുനാഗപ്പള്ളിയിലേക്ക് മാറ്റിയിരുന്നു.  പക്ഷേ അവിടേയും ശരിയാകാത്തതിനാലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ (Thiruvananthapuram) കിംസിലേക്ക് മാറ്റിയത്.

ആദേഹത്തെ (Anil Panachooran) ഏഴ് മണിയോടെയാണ് കിംസിലെത്തിച്ചത്. അവിടെയെത്തിയപ്പോഴേക്കും കൊവിഡ് അദ്ദേഹത്തിന്റെ ശ്വാസകോശത്തെ കടുത്തരീതിയിൽ  ബാധിച്ചിരുന്നു.  തുടർന്ന്  ഏതാണ്ട് എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായി (Heart Attack) എന്നാണ് റിപ്പോർട്ട്. 

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനിൽ പനച്ചൂരാൻ സിനിമാ ലോകത്തേക്ക് എത്തുന്നത്.  ചിത്രത്തിലെ 'ചോര വീണു മണ്ണിൽ നിന്നു' എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല ആ ഗാനരംഗത്ത് അദ്ദേഹം അഭിനയിക്കുകയും ചെയ്തു.  തുടർന്ന് കഥ പറയുമ്പോളിലെ 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ' എന്ന ഗാനവും അദ്ദേഹത്തിനെ പ്രശസ്തിയെലെത്തിച്ചു.  കൂടാതെ കോക്ക്ടെയിൽ, സ്പാനിഷ് മസാല തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്കായും അദ്ദേഹം ഗാനങ്ങൾ രചിച്ചു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അദ്ദേഹം അവസാനമായി വരികൾ കുറിച്ചത്.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News